കട്ടപ്പന :-നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ SPC യൂണിറ്റിന്റെ ഈ വർഷത്തെ പദ്ധതിയായ മന്നം ആശ്രയ പദ്ധതിക്ക് തുടക്കമായി.
സ്കൂളിൻറെ സമീപത്ത് പ്രവർത്തിക്കുന്ന അസീസി സ്നേഹശ്രമത്തിലെ അഗതികളായ അമ്മമാർക്ക് ആഴ്ച്ചയിൽ ഒരു നേരത്തെ ആഹാരം കുട്ടികളുടെ വീടുകളിൽ നിന്ന് പൊതിച്ചോറുകൾ ആയി സ്കൂളിൽ സമാഹരിച്ച് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹകരണത്തോടെ ഭക്ഷണ വണ്ടിയിൽ എല്ലാ വെള്ളിയാഴ്ചയും എത്തിച്ചു നൽകുന്നു.മന്നം ആശ്രയ പദ്ധതിയുടെ ഉദ്ഘാടനം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് നിർവഹിച്ചു.
മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം ,, പാർപ്പിടം എന്നിവയിൽ ആദ്യ സ്ഥാനം ഭക്ഷണത്തിനാണ് എന്നും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് നടപ്പിലാക്കിയ ഈ പ്രവർത്തനം മാതൃകാപരവും അഭിനന്ദനാഹവുമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സ്കൂളിൽ കുട്ടികൾ എത്തിച്ച പൊതിച്ചോറ് സ്കൂൾ മാനേജർ ബി. ഉണ്ണികൃഷ്ണൻ നായരും പിടിഎ പ്രസിഡൻറ് ബിനു സി പിയും ചേർന്ന് ഏറ്റുവാങ്ങി. യോഗത്തിൽ സീനിയർ അസിസ്റ്റൻറ് പ്രദീപ്കുമാർ പി എസ് , പി വി ശ്രീദേവി , ഹരികൃഷ്ണൻ കെ ജി, ജോർജ് ജേക്കബ്, സുരേഷ് ബാബു , സുമേഷ് കെ എസ് , മഹേഷ് ചന്ദ്രൻ ,CPO ഗിരീഷ് കുമാർ ടി എസ്. ACPO ശാലിനി എസ് നായർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.