ആലപ്പുഴ;രാത്രി വീഥികൾ സ്‌ത്രീകൾക്കന്യമായിരുന്ന കാലംകഴിയുന്നു. പ്രണയപ്പകയും പൂവാലശല്യവും ബസിലെയും പൊതുവിടങ്ങളിലെയും ശല്യവുമൊക്കെ പഴങ്കഥയാകുന്ന കാലം വരുന്നു. അതിക്രമങ്ങൾക്കെതിരെ സ്വയം പ്രതികരിക്കുന്ന ആയിരമായിരം ആർച്ചമാരെ സംസ്ഥാനമാകെ ഒരുക്കുകയാണ് കുടുംബശ്രീ.
മൂന്ന-ാം 100 ദിന പരിപാടിയുടെ ഭാഗമായി സ്‌ത്രീകളുടെ സ്വയരക്ഷയ്‌ക്കും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമായുള്ള സംസ്ഥാന സർക്കാരിന്റെ ‘ധീരം’ പദ്ധതി ജില്ലയിൽ തുടങ്ങി. കുടുംബശ്രീയും സ്‌പോർട്സ് കേരള ഫൗണ്ടേഷനും ചേർന്ന് ആരംഭിച്ച പദ്ധതിയാണ് ധീരം. സംരംഭമാതൃകയിൽ കരാത്തെ പരിശീലന ഗ്രൂപ്പുകൾ രൂപീകരിച്ച് വനിതകൾക്ക് ഉപജീവനം കണ്ടെത്താനും പദ്ധതിയിലൂടെയാകും.
ആദ്യഘട്ടത്തിൽ രണ്ട് പേർക്ക് വീതം 25 ദിവസങ്ങളിലായി 200 മണിക്കൂർ മാസ്‌റ്റർ പരിശീലനം നൽകിയിരുന്നു. ജിം പരിശീലനവും ഇവർക്ക് നൽകി.
മാസ്‌റ്റർ പരിശീലകർ മുഖേന ഓരോ ജില്ലയിലും 30 വനിതകൾക്ക് വീതം സംസ്ഥാനത്താകെ 420 പേർക്ക് പരിശീലനം ലഭിക്കും.
പിന്നീട് മൂന്നാംഘട്ടത്തിൽ ജില്ലാതലത്തിൽ പരിശീലനം നേടിയ വനിതകളെ ഉൾപ്പെടുത്തി സംരംഭമാതൃകയിൽ കരാത്തെ പരിശീലന ഗ്രൂപ്പുകൾ ആരംഭിക്കും. സ്‌കൂൾ, കോളേജ്, റെസിഡൻസ് അസോസിയേഷൻ എന്നിവിടങ്ങളിൽ സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും കരാത്തെയിൽ പരിശീലനം നൽകുന്നതിനും ലക്ഷ്യമിടുന്നു.
കലവൂരിൽ പ്രവർത്തിക്കുന്ന അസാപ്പിലെ നൈപുണ്യ പരിശീലനകേന്ദ്രത്തിലാണ് ഒരുവർഷത്തെ പരിശീലനം. സീറ്റ് ഒഴിവുണ്ട്. 0477–-2230912, 180042520002
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.