കൊച്ചി: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന് ജാമ്യം.ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയ കേസിൽ ജൂൺ 23 നാണ് നിഖിൽ തോമസ് പിടിയിലാകുന്നത്. കേസിൽ ഒളിവിലായിരുന്ന നിഖിലിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. കായംകുളം മാര്‍ക്കറ്റ് ബ്രാഞ്ച് അംഗമായിരുന്ന നിഖിലിനെ ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് പുറത്താക്കിയത്.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്കി കായംകുളം എംഎസ്എം കോളേജിലാണ് നിഖിൽ എംകോമിന് പ്രവേശനം നേടിയത്. 65.73 % മാർക്ക് നേടി ഫസ്റ്റ് ക്ലാസിൽ ബികോം പാസായെന്നാണ് കലിംഗ സർവകലാശാലയുടേതായി സമർപ്പിച്ച സർട്ടിഫിക്കറ്റിൽ കാണിച്ചത്. ഇത് പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു.
കസ്റ്റഡിയിലെടുത്തതിനു പിന്നാലെ, നിഖിലിനെ കേരള സർവകലാശാല ആജീവനാന്ത വിലക്കും ഏർപ്പെടുത്തി. ഇതോടെ കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു കോഴ്സിലും സ്ഥാപനത്തിലും നിഖില്‍ തോമസിന് ഇനി ഒരു തരത്തിലുള്ള പഠനവും നടത്താനാകില്ല.
വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കാൻ നിഖിലിനെ സഹായിച്ച അബിന്‍ സി രാജും പൊലീസ് പിടിയിലായിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് അബിൻ. മാലിദ്വീപിൽ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു അബിൻ.
വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ബുദ്ധികേന്ദ്രം അബിനാണെന്നാണ് നിഖിൽ തോമസ് പൊലീസിനോട് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്ത് പഠിക്കുമ്പോള്‍ മറ്റു സര്‍വകലാശാലകളില്‍ വിദ്യാർത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് സഹായിക്കുന്ന ഒരു ഏജന്‍സി നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.