കണ്ണൂർ ;2013 ഒക്ടോബറിൽ കണ്ണൂരിൽ നടന്ന കേരള പോലീസ് അത്‌ലറ്റിക് മീറ്റ് സമ്മാനദാന ചടങ്ങിന്റെ ഉദ്‌ഘാടകനായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി. ചടങ്ങ് നടക്കേണ്ടിയിരുന്ന സ്ഥലത്തെത്തും മുൻപേ സി.പി.എം. പ്രവർത്തകർ ഉമ്മൻ ചാണ്ടിയെയും സംഘത്തെയും തടഞ്ഞു.
കനത്ത സുരക്ഷയെ മറികടന്ന് അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ കല്ലുകൾ പാഞ്ഞു. അദ്ദേഹം സഞ്ചരിച്ച ഇന്നോവ കാറിന്റെ ചില്ലു തകർത്ത കല്ല് ഉമ്മൻ ചാണ്ടിയുടെ വലതു കണ്ണിനു മുകളിലായി പതിച്ചു.സോളാർ വിവാദച്ചൂടിന്റെ പേരിൽ നടന്ന പ്രതിഷേധങ്ങളിലെ ഒരു ഏടായിരുന്നു അവിടെക്കണ്ടത്. ചാണ്ടി പങ്കെടുത്തിരുന്ന പൊതുചടങ്ങുകളിലെല്ലാം കരിങ്കൊടി വീശുകയായിരുന്നു പതിവ്. കല്ലുകളിൽ ഒന്ന് നെഞ്ചത്തു കൊണ്ടെങ്കിലും പരിക്കേൽപ്പിച്ചില്ല.
കാറിന്റെ പിൻസീറ്റിൽ ഇടതു ഭാഗത്തായി ഇരുന്ന ചാണ്ടിക്ക് കല്ലേറ് കൊണ്ടുവെങ്കിലും തൊട്ടടുത്തിരുന്ന അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് പരിക്കേതുമില്ലാതെ രക്ഷപെട്ടു. പരിക്ക് വകവെക്കാതെ അദ്ദേഹം ജനങ്ങളോടൊപ്പം പരിപാടിയിൽ പങ്കെടുത്തു.
ആക്രമണത്തിൽ എൽഡിഎഫിന് പങ്കില്ലെന്നും, ഉമ്മൻ ചാണ്ടിക്ക് പരിക്കേറ്റത് എങ്ങനെയെന്നറിയാൻ അന്വേഷണം നടത്തണമെന്നും ആരോപണത്തോട് പ്രതികരിച്ച് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രതികരിച്ചിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.