തൃശൂർ: കാട്ടാനയുടെ കൊമ്പ് മുറിച്ചെടുത്ത് കുഴിച്ചു മൂടിയ സംഭവത്തിൽ മുഖ്യപ്രതി റോയിയും കൂട്ടാളിയും കീഴടങ്ങി.മച്ചാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് മുമ്പാകെയാണ് ഇരുവരും കീഴടങ്ങിയത്. ഇരുവരേയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.
വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ 14 നാണ് മുള്ളൂർക്കര വാഴക്കോട് റബർ തോട്ടത്തിൽ ആനയുടെ ജഡം കണ്ടെത്തിയത്. ആനയുടെ കൊമ്പുമായി പിടികൂടിയ അഖിലിന്റെ അറസ്റ്റ് നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. തുടർന്ന് റോയ് ഗോവയിലുണ്ടെന്ന നിഗമനത്തിൽ വനംവകുപ്പ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഗോവയിൽ ജോലി ചെയ്തിരുന്ന റോയിയുടെ ഭാര്യയുടെ മൊഴി വനംവകുപ്പ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഏഴു മണിയോടെ മച്ചാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് മുൻപാകെ റോയിയും കൂട്ടാളിയായ ജോബിയും കീഴടങ്ങുകയായിരുന്നു. കേസിൽ പത്ത് പ്രതികളാണുള്ളത്.
മുഖ്യപ്രതി റോയിയുടെ ഉടമസ്ഥതയിലുള്ളതാണ് റബർ എസ്റ്റേറ്റ്. റോയ്, ടെസ്സി, ജോബി എന്നിവരാണ് കെണിവെച്ചത്. സിബി, ജോബി, മഞ്ജു എന്നിവർ ആനയെ മറവു ചെയ്യാൻ സഹായിച്ചതായും വനംവകുപ്പ് കണ്ടെത്തിയിരുന്നു.
കൊമ്പ് മുറിച്ചത് അഖിലിന്റെ നേതൃത്വത്തിലായിരുന്നു. ഇവർ തമ്മിലുണ്ടായ തർക്കമാണ് സംഭവം പുറത്തറിയാൻ കാരണമായത്. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ കേന്ദ്ര സംഘമുൾപ്പെടെ വിവരങ്ങൾ ശേഖരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.