കര്‍ഷക വനിതകള്‍ക്കൊപ്പം ആടിയും പാടിയും രാഹുലിന്റെ വീട്ടിൽ സോണിയയും പ്രിയങ്കയും

ഡൽഹി;കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വീട് കാണാനെത്തിയ ഹരിയാനയിലെ കര്‍ഷക വനിതകള്‍ക്കൊപ്പം നൃത്തം ചെയ്ത് സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും.

അടുത്തിടെ  ഹരിയാനയിലെ മദിന ഗ്രാമത്തില്‍ നെല്‍പ്പാടങ്ങള്‍ സന്ദര്‍ശിക്കവേ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ച കര്‍ഷക സ്ത്രീകളാണ് രാജ്യ തലസ്ഥാനം കാണാനും രാഹുലിന്‍റെ വീട് കാണാനുമായി ഡല്‍ഹിയിലെത്തിയത്.

ജൂലൈ 8 ന് രാഹുലിനെ കണ്ടപ്പോള്‍ ഡല്‍ഹിയും രാഹുലിന്റെ ഡല്‍ഹിയിലെ വസതിയും കാണണമെന്ന് കര്‍ഷകസ്ത്രീകളില്‍ ചിലര്‍ കോണ്‍ഗ്രസ് നേതാവിനോട് ആവശ്യപ്പെട്ടിരുന്നു. എം.പി. സ്ഥാനം നഷ്ടമായതിന് പിന്നാലെ ഔദ്യോഗിക വസതി നഷ്ടമായെന്ന് രാഹുല്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു കര്‍ഷകര്‍ ആഗ്രഹം തുറന്നു പറഞ്ഞത്.

ഹരിയാനയില്‍ നിന്ന്  പ്രത്യേക വാഹനത്തിലെത്തിയ കര്‍ഷക സ്ത്രീകള്‍ക്കൊപ്പമിരുന്ന് സോണിയയും പ്രിയങ്കയും ഭക്ഷണം കഴിച്ചു. ‘എല്ലാവര്‍ക്കും സുഖമാണോ ? ദില്ലി എങ്ങനെയുണ്ട് എന്ന് കര്‍ഷകരോട് രാഹുല്‍ ഗാന്ധി കുശലാന്വേഷണം നടത്തി.

മടങ്ങും മുന്‍പ് കര്‍ഷകര്‍ പാടിയ നാടന്‍പാട്ടിന് ചുവടുവെക്കാനും സോണിയയും പ്രിയങ്കയും തയാറായി. കര്‍ഷകരുടെ ഡല്‍ഹി സന്ദര്‍ശനത്തിന്‍റെ വീഡിയോ കോണ്‍ഗ്രസ് നേതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !