''ഇന്ത്യൻ സൈന്യത്തിന് കരുത്തേകാൻ' 26 റാഫേൽ യുദ്ധ വിമാനങ്ങൾകൂടി''

ഡല്‍ഹി: ഇന്ത്യ വാങ്ങുന്ന പുതിയ 26 റാഫേൽ യുദ്ധവിമാനങ്ങൾ നാവികസേനയുടെ ഭാഗമാക്കാനാണെന്ന്  വ്യക്തമാക്കി ഇന്ത്യൻ സൈന്യം.ഇന്ത്യയുടെ വിമാനവാഹിനി കപ്പലുകളിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ളതാണ് പുതിയ 26 യുദ്ധവിമാനങ്ങളും.

നിലവിൽ 36 റാഫേൽ വിമാനങ്ങൾ ഇന്ത്യൻ എയർഫോഴ്സ് ഉപയോഗിക്കുന്നുണ്ട്. അതിനോടൊപ്പം 26 വിമാനങ്ങളും ഉടൻ ചേരുമെന്നാണ് ഫ്രഞ്ച് വിമാനനിർമ്മാണ കമ്പനിയായ ദസോ ഏവിയേഷന്റെ അറിയിപ്പ്. നരേന്ദ്ര മോദി ഫ്രാൻസ് സന്ദർശിക്കുന്നതിനായി പുറപ്പെടുന്നതിനു മുമ്പേ തന്നെ 26 റാഫേൽ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്ത്യയിൽ നടന്നിരുന്നു. 

നേരത്തെ നടന്ന റാഫേൽ ഇടപാടുകൾ സംബന്ധിച്ച അഴിമതി ഇന്ത്യയിൽ വലിയ ചർച്ചയാക്കിയിരുന്നു പ്രതിപക്ഷം. വിവാദമായ അനിൽ അംബാനി- റാഫേൽ ബിസിനസ് ഇടപാട് അവസാനിപ്പിക്കുകയാണെന്ന സൂചനകളും പുറത്ത് വന്നിരുന്നു. 

റാഫേൽ അഴിമതിയുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ നടക്കുന്ന അന്വേഷണങ്ങളിൽ പാരീസിലെ മജിസ്ട്രേറ്റുമാർ ഇന്ത്യൻ ഏജൻസികളുടെ സഹകരണവും തേടിയിട്ടുണ്ട്. അതിൽ കേന്ദ്രസർക്കാർ എന്ത് മറുപടി നൽകുമെന്ന ആകാംക്ഷയിലാണ് ഫ്രാൻസും ഇന്ത്യയും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !