'' രത്നങ്ങൾ പോലെത്തന്നെ സ്വര്‍ണ്ണം ധരിക്കുന്നത് എല്ലാവര്‍ക്കും ശുഭകരമല്ല. ഈ രാശിക്കാർ സ്വർണ്ണം ധരിക്കുന്നത് അപകടം''

''സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് വിവാഹിതരായ സ്ത്രീകള്‍ക്ക് സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ വളരെ ഇഷ്ടമാണ്. ജ്യോതിഷത്തെക്കുറിച്ച് പറയുമ്പോള്‍ സ്വര്‍ണ്ണം ധരിക്കുന്നത് എല്ലാവര്‍ക്കും ശുഭകരമല്ല. 

രാശി അടിസ്ഥാനത്തില്‍ അത് ശുഭവും അശുഭവുമായ ഫലങ്ങള്‍ നല്‍കുന്നു. ചിലര്‍ക്ക് സ്വര്‍ണ്ണം ധരിക്കുന്നത് വളരെ ശുഭകരമാണെന്ന് പറയപ്പെടുന്നു, എന്നാല്‍ മറ്റു ചിലര്‍ക്ക് അത് വളരെ മോശമായ ഫലങ്ങള്‍ നല്‍കുന്നു.


 സ്വര്‍ണ്ണത്തിന് നിങ്ങളുടെ ഭാഗ്യം ഉണര്‍ത്താനും ഭാഗ്യം കെടുത്താനുമുള്ള കഴിവുണ്ട്. അതിനാല്‍, സ്വര്‍ണം എങ്ങനെ ഉപയോഗിക്കണമെന്നത് ശ്രദ്ധിക്കേണ്ടതാണ്. സ്വര്‍ണ്ണം സൂര്യ ഗ്രഹവുമായി ബന്ധപ്പെട്ട ലോഹമാണ്. ഇക്കാരണത്താല്‍ ചില രാശിക്കാര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കരുതെന്ന് പറയപ്പെടുന്നു. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം. 

വൃശ്ചികം; വൃശ്ചികം രാശിക്കാര്‍ സ്വര്‍ണ്ണത്താല്‍ നിര്‍മിച്ച വസ്തുക്കളില്‍ നിന്ന് അകലം പാലിക്കണമെന്ന് പറയപ്പെടുന്നു. വാസ്തവത്തില്‍, വൃശ്ചിക രാശിയും സൂര്യനും ശത്രുക്കളാണ്. അതിനാല്‍ സ്വര്‍ണ്ണം ധരിക്കുന്നത് നിങ്ങള്‍ക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കും. 

മീനം ;മീനം രാശിക്കാരും സ്വര്‍ണ്ണം ധരിക്കുന്നത് ശുഭകരമല്ലെന്ന് പറയപ്പെടുന്നു. മീനം രാശിക്കാര്‍ക്ക് സൂര്യനുമായി ശത്രുത ഉണ്ടെന്ന് വിശ്വസിക്കുന്നു. അതിനാല്‍ മീനം രാശിക്കാരും സ്വര്‍ണം ധരിക്കരുത്. അരയില്‍ സ്വര്‍ണ്ണം ധരിക്കരുത് ഇതുകൂടാതെ അരയിലും സ്വര്‍ണം ധരിക്കരുത്. അരയില്‍ സ്വര്‍ണ്ണം ധരിക്കുന്നത് ദഹനവ്യവസ്ഥയെ താറുമാറാക്കുമെന്ന് പറയുന്നു. 

സ്ത്രീകളാണ് കൂടുതലും അരയില്‍ സ്വര്‍ണം ധരിക്കുന്നത് എന്നതിനാല്‍ ഇക്കാര്യം സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധിക്കണം. സ്വര്‍ണ്ണത്തിന്റെ ഗുണങ്ങള്‍ സ്വര്‍ണ്ണം ധരിക്കുന്നതുകൊണ്ട് ആത്മീയ-ആരോഗ്യ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടമുണ്ടാകുന്നു. ജ്യോതിഷം അനുസരിച്ച്, ചൂണ്ടുവിരലില്‍ സ്വര്‍ണ്ണ മോതിരം ധരിക്കുന്നത് ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും രാജയോഗം കൈവരിക്കുന്നതിന് സഹായിക്കുമെന്നും പറയുന്നു.

മോതിര വിരലില്‍ സ്വര്‍ണ്ണ മോതിരം ധരിക്കുന്നത് കുട്ടികള്‍ക്ക് സന്തോഷം നല്‍കുന്നു. നിങ്ങള്‍ക്ക് ജലദോഷം അല്ലെങ്കില്‍ ശ്വാസകോശ സംബന്ധമായ അസുഖമുണ്ടെങ്കില്‍, ചെറുവിരലില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കണം. ദാമ്പത്യ ജീവിതത്തിലും സന്തോഷം കൈവരിക്കുന്നതിലും സ്വര്‍ണ്ണാഭരണങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 

മേടം ;മേടം രാശിക്കാര്‍ സ്വര്‍ണ്ണ മോതിരം ധരിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. സ്വര്‍ണം ധരിക്കുന്നത് നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിപ്പിക്കുകയും എല്ലാ മേഖലയിലും നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഭാഗ്യത്തിന്റെ ആനുകൂല്യത്താല്‍ നിങ്ങളുടെ എല്ലാ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാവുന്നു. കുടുംബജീവിതത്തില്‍ പങ്കാളിയുമായുള്ള ബന്ധം ശക്തമാകും, മാതാപിതാക്കളുടെ വാത്സല്യം ലഭിക്കും. ഒരു സ്വര്‍ണ്ണ മോതിരം ധരിക്കുന്നതിലൂടെ, നിങ്ങളുടെ കടങ്ങള്‍ ക്രമേണ ഒഴിവാക്കാനും സാധിക്കും. 

ചിങ്ങം; ചിങ്ങം രാശിക്കാര്‍ക്ക് സ്വര്‍ണ്ണം ഭാഗ്യം നല്‍കുന്നു. അഗ്‌നിയുടെ മൂലകമാണ് ചിങ്ങം രാശി. ചിങ്ങം രാശിചക്രത്തിന്റെ ഭരണഗ്രഹം സൂര്യനാണ്. സ്വര്‍ണ്ണത്തിന്റെ ഘടകമായ വ്യാഴവുമായി സൂര്യന്‍ സൗഹൃദബന്ധം പുലര്‍ത്തുന്നു. 

അതിനാല്‍, ചിങ്ങം രാശിക്കാര്‍ സ്വര്‍ണം ധരിക്കുന്നതിലൂടെ നിങ്ങളുടെ ഊര്‍ജ്ജവും ഉത്സാഹവും വര്‍ദ്ധിക്കുകയും എല്ലാ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്യും.ജോലിയിലും ബിസിനസ്സിലും പുരോഗതി കൈവരിക്കാനാകും.

കന്നി ;കന്നി രാശിക്കാര്‍ സ്വര്‍ണ്ണ മോതിരം ധരിക്കുകയാണെങ്കില്‍, ക്രമേണ നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തുടങ്ങുകയും ജീവിതത്തില്‍ സമൃദ്ധി കൈവരികയും ചെയ്യും. സ്വര്‍ണമോതിരം അല്ലെങ്കില്‍ ഒരു ചെയിനോ ബ്രേസെ്ലെറ്റോ ധരിക്കാവുന്നതാണ്. 

നിങ്ങളുടെ രാശിചക്രത്തെ സംബന്ധിച്ചിടത്തോളം, ഏഴാമത്തെയും അഞ്ചാമത്തെയും വീടിന്റെ അധിപനാണ് വ്യാഴം, അതിനാല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നത് ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു. 

ധനു; സ്വര്‍ണ്ണ മോതിരം ധരിക്കുന്നത് ധനു രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ജോലികള്‍ ഉടന്‍ പൂര്‍ത്തിയാകും. ധനു രാശിയുടെ അധിപന്‍ വ്യാഴമാണ്, ഇത് സ്വര്‍ണ്ണ ലോഹത്തിന്റെ ഘടകമായി കണക്കാക്കപ്പെടുന്നു. 

പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനാകുന്നു. നിങ്ങള്‍ക്ക് എല്ലാ മേഖലയിലും വിജയവും ജീവിതത്തില്‍ സന്തോഷവും ലഭിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !