പുരപ്പുറ സോളാർ പദ്ധതിക്കുള്ള അപേക്ഷ ഇപ്പോൾ കേന്ദ്രസർക്കാരിന്റെ ദേശീയ പോർട്ടലിലൂടെയും നൽകാം. പൂർണ തുക നൽകി ഇഷ്ടമുള്ള കമ്പനിയെ തിരഞ്ഞെടുത്ത് സോളാർ സ്ഥാപിക്കാം.
30 ദിവസത്തിനുള്ളിൽ കമ്പനി സബ്സിഡി തുക ബാങ്ക് അക്കൗണ്ടിൽ നൽകണമെന്നാണ് പുതിയ വ്യവസ്ഥ. നിലവിൽ കേരളത്തിൽ കെ.എസ്.ഇ.ബി വഴി പദ്ധതി നടപ്പിലാക്കിയാൽ മാത്രമേ സബ്സിഡി ലഭിക്കുമായിരുന്നുള്ളൂ. പുരപ്പുറ സോളാർ പദ്ധതിയിൽ സബ്സിഡി കഴിഞ്ഞുള്ള തുകയാണ് എംപാനൽ കമ്പനികൾക്ക് ഇപ്പോൾ നൽകുന്നത്.
എങ്ങനെ റജിസ്റ്റർ ചെയ്യാം?
ഫോണിൽ കേന്ദ്ര സർക്കാറിന്റെ മെസേജിങ് ആപ്പ് ആയ 'സന്ദേശ്' (Sandes) ഇൻസ്റ്റാൾ ചെയ്യുക.അല്ലെങ്കിൽ solarrooftop.gov.in എന്ന വെബ് സൈറ്റ് തുറന്ന് Registration for login എന്ന വിഭാഗത്തിൽ സംസ്ഥാനം, വിതരണ കമ്പനി (കെഎസ്ഇബി),കൺസ്യൂമർ നമ്പർ എന്നിവ നൽകുക.
തുടർന്ന് മൊബൈൽ നമ്പർ നൽകുമ്പോൾ സന്ദേശ് ആപ്പിൽ ഒടിപി വരും.ഒടിപിയും ഇ മെയിൽ വിലാസവും നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം.ഇ മെയിലിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് സജ്ജമാകും..വീണ്ടും വെബ് സൈറ്റിൽ ലോഗിൻ ചെയ്ത് വിലാസം, സോളാർ പദ്ധതിയുടെ ശേഷി എന്നിവ നൽകി അപേക്ഷിക്കണം.
ഏറ്റവും ഒടുവിലത്തെ വൈദ്യുതി ബില്ലിന്റ കോപ്പിയും അപ് ലോഡ് ചെയ്യണം. അപേക്ഷ കെഎസ്ഇബി ലേക്കു തനിയെ കൈമാറും. വിതരണ കമ്പനിയുടെ സാങ്കേതിക പഠനത്തിനു ശേഷം അംഗീകാരം ലഭിച്ചാൽ മാത്രമേ സോളാർ പദ്ധതി സ്ഥാപിക്കാനാവൂ.
അംഗീകാരം ലഭിച്ചോ എന്ന് ഇ മെയിലിലൂടെ അറിയിക്കും. ഇൻസ്റ്റലേഷനും നെറ്റ് - മീറ്ററിങിനും ശേഷം ബാങ്ക് വിവരങ്ങൾ, കാൻസൽ ചെയ്ത ചെക്കിന്റെ കോപ്പി എന്നിവ അപ് ലോഡ് ചെയ്യുന്ന മുറയ്ക്ക് കേന്ദ്ര സബ്സിഡി തുക ഉപഭോക്താവിന്റെ അക്കൗണ്ടിൽ എത്തും.
കേന്ദ സർക്കാരിൽ നിന്ന് ലഭ്യമായ സബ്‌സിഡി
കേന്ദ്ര ധനസഹായം (അല്ലെങ്കിൽ സബ്‌സിഡി) റെസിഡൻഷ്യൽ സെക്ടർ ഗ്രിഡിന് മാത്രമേ ലഭ്യമാകൂ.ബന്ധിപ്പിച്ച സോളാർ മേൽക്കൂര പദ്ധതികൾ മാത്രം. മറ്റ് മേഖലകൾക്ക് ഉദാ. ഗവ.,വാണിജ്യ, വ്യാവസായിക മുതലായവ. CFA ലഭ്യമല്ല.പുരപ്പുറ പാർപ്പിട മേഖലയിലേക്കുള്ള കേന്ദ്ര സാമ്പത്തിക സഹായം (CFA)
• CFA @ ബെഞ്ച്മാർക്ക് വിലയുടെ 40% അല്ലെങ്കിൽ ടെൻഡർ ചെയ്ത നിരക്കിന്റെ @40 % (ഏതാണ് കുറവ്)
3 kWp വരെ ശേഷി
• CFA @ ബെഞ്ച്മാർക്ക് വിലയുടെ 20% അല്ലെങ്കിൽ ടെൻഡർ ചെയ്ത നിരക്കിന്റെ 20 % (ഏതാണ് കുറവ്)
3 kWp ന് അപ്പുറവും 10 kWp വരെയും ശേഷി
• CFA @ ബെഞ്ച്മാർക്ക് വിലയുടെ 20% അല്ലെങ്കിൽ ടെൻഡർ ചെയ്ത നിരക്കിന്റെ @ 20 (ഏതാണ് കുറവ്)
GHS/RWA ശേഷി 500 kWp വരെ (ഒരു വീടിന് 10 kWp ആയി പരിമിതപ്പെടുത്തിയിരിക്കുന്നു, ആകെ 500 kWp)
അപേക്ഷ ഫീസ് ?
ഇല്ല, ദേശീയ പോർട്ടലിൽ അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷാ ഫീസ് ഇല്ല. എന്നിരുന്നാലും, അവിടെ നെറ്റ് മീറ്ററിങ്ങിനുള്ള ഫീസ് അതാത് ഡിസ്‌കോമുകൾ ഈടാക്കിയേക്കാം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.