ഉമ്മൻചാണ്ടിക്ക് വികാര നിർഭരമായ യാത്രയയപ്പ്' അന്ത്യാഞ്ജലി അർപ്പിച്ച് കേന്ദ്ര മന്ത്രിമാരും,സംസ്കാരത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തിച്ചേരും തുടർന്ന് കർക്കിടക ചികിത്സയ്ക്കായി കേരളത്തിൽ തുടരും

കോട്ടയം;മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വികാര നിർഭരമായ യാത്രയയപ്പ്. തിരുനക്കരയിൽ പൊതുദര്ശനം രണ്ടു മണിക്കൂർ പിന്നിട്ടു.ആദരാഞ്ജലിയർപ്പിച്ച് കേന്ദ്രമന്ത്രിമാരും സിനിമാതാരങ്ങളും ആയിരക്കണക്കിന് ജനങ്ങളും.

അണമുറിയാത്ത ജനപ്രവാഹമാണ് തിരുനക്കരയിലേക്ക് ഒഴുകിയെത്തുന്നത് മഴയും വെയിലും വകവെക്കാതെ പ്രിയ നേതാവിനെ ഒരു നോക്കുകാണാൻ എത്തുന്ന പതിനായിരങ്ങളെ നിയന്ത്രിക്കാൻ പോലീസ് ഉദ്യോഗസ്ഥരും പാടുപെടുകയാണ്.

സംസ്കാര ചടങ്ങിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തിച്ചേരും തുടർന്ന് അദ്ദേഹം കർക്കിടക ചികിത്സയ്ക്കായി കേരളത്തിൽ തുടരും.വിടവാങ്ങുന്നത് മലയാളികളെ വികസനത്തിലേക്ക് കൈപിടിച്ച് നടത്തിയ സാധാരണക്കാരെ ചേർത്ത് പിടിച്ച നേതാവ്.

മലയോര ഹൈവേയും.കണ്ണൂർ വിമാനത്താവളവും കൊച്ചി മെട്രോയും എണ്ണിയാൽ തീരാത്ത വികസന കുതിപ്പുകളും അതിവേഗം ബഹുദൂരമായി അദ്ദേഹം നടത്തി.

ജനങ്ങളിലേക്ക് നേരിട്ടിറങ്ങി ജനസമ്പർക്ക പരിപാടിയിലൂടെ പതിനായിരങ്ങളുടെ കണ്ണുനീർ തുടച്ച മുഖ്യ മന്ത്രിയായിരുന്നു ഉമ്മൻ‌ചാണ്ടി.അതെ സമയം സംസ്കാര ചടങ്ങുകൾ സമയ ബന്ധിതമായിതന്നെ നടക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !