കോട്ടയം ജില്ലയിൽ ഈവർഷം മെയ് വരെ രജിസ്റ്റർ ചെയ്തത് നൂറോടടുത്ത പോക്സോ കേസുകൾ പാലാ, ഈരാറ്റുപേട്ട,കടുത്തുരുത്തി,എരുമേലി,മുണ്ടക്കയം സ്റ്റേഷനുകളിലാണ് അധികവും

കോട്ടയം;മുണ്ടക്കയം,പാലാ, എരുമേലി, ഈരാറ്റുപേട്ട,കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലാണ് കേസുകള്‍ കൂടുതല്‍,ഈ വര്‍ഷം മേയ് വരെ 93 പോക്സോ കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. കോട്ടയം ജില്ലയിലും കുട്ടികള്‍ സുരക്ഷിതരല്ലെന്നാണ് പൊലീസിന്റെ കണക്കുകള്‍.

ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കുഞ്ഞുമകള്‍ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഞെട്ടലോടെ പുറത്തു വരുമ്ബോള്‍ അക്ഷരനഗരയിലും കുട്ടികള്‍ സുരക്ഷിതരല്ലെന്നാണ് പൊലീസിന്റെ കണക്കുകള്‍ ഈ വര്‍ഷം മേയ് വരെ 93 പോക്സോ കേസുകളാണ് കോട്ടയം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. 

കഴിഞ്ഞ 10 വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1273 പോക്‌സോ കേസുകള്‍. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഏറെയും ഇൻസ്റ്റഗ്രാം പരിചയത്തില്‍ നിന്ന് തുടങ്ങിയതാണെന്ന് പൊലീസ് പറയുന്നു. 2013ല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 34 കേസാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2022ല്‍ അത് 192 ആയി.പാലാ,എരുമേലി,മുണ്ടക്കയം, വൈക്കം,കുമരകം,കടുത്തുരുത്തി,ഈരാറ്റുപേട്ട, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലാണ് കേസുകള്‍ കൂടുതല്‍. 

സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തില്‍ കോട്ടയം 2013 ല്‍ 11ാം സ്ഥാനത്തായിരുന്നെങ്കില്‍ ഈ വര്‍ഷം ഏഴാം സ്ഥാനത്തായി.15നും 17നും വയസിനിടയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളെല്ലാം ഇൻസ്റ്റഗ്രാമിന്റെ ഇരകളാണ്. 

റീല്‍സ് ചെയ്തു മറ്റും ഇൻസ്റ്റഗ്രാമില്‍ പരിചയമുണ്ടാക്കിയവരാണ് ചൂഷണം ചെയ്തവരിലേറെയും.പരിചയം നടിച്ചെത്തിയവരില്‍ ഭൂരിഭാഗവും അന്യജില്ലക്കാരാണ്.ഓണ്‍ലൈൻ ക്ലാസുകള്‍ക്കായി നല്‍കിയ മൊബൈല്‍ ഫോണ്‍ വിനയായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !