ബെംഗളൂരു;കർണ്ണാടകയിൽ മലയാളികൾക്ക് നേരെ ഗുണ്ടാ ആക്രമണം.ഹോണടിച്ചെന്ന് ആരോപിച്ചു ബൈക്കിലെത്തിയ സംഘം മലയാളി കാർ യാത്രക്കാരെ ആക്രമിക്കുകയായിരുന്നു സംഭവത്തിൽ മൂന്നുപേർ പിടിയിലായി രവീന്ദ്ര, ഗണേഷ്കുമാർ, കേശവ് എന്നിവരാണ് വർത്തൂർ പോലീസിന്റെ പിടിയിലായത്.
വൈറ്റ്ഫീൽഡ് – സർജാപുര റോഡിലെ വർത്തൂരിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണു സംഭവം. ഐടി ജീവനക്കാരനായ പാലക്കാട് ഒറ്റപ്പാലം സ്വദേശി അശോകും രണ്ടു സുഹൃത്തുക്കളുമാണു കാറിലുണ്ടായിരുന്നത്.
ഓഫിസിൽനിന്നു സർജാപുരയിലെ താമസസ്ഥലത്തേയ്ക്കു വരികയായിരുന്നു ഇവർ. ഇടറോഡിലൂടെ ബൈക്കിലും സ്കൂട്ടറിലുമായി എത്തിയ 4 പേർ കാറിനു മുന്നിൽ തടസ്സം സൃഷ്ടിച്ചാണ് ഓടിച്ചിരുന്നത്. ഹോണടിച്ചെങ്കിലും ഇവർ മാറിയില്ല.
ഇതിനിടെ നടുറോഡിൽ ബൈക്കു നിർത്തി കാർ യാത്രക്കാരെ ആക്രമിക്കാനെത്തി. കാർ പിറകിലോട്ട് എടുത്ത് എതിർദിശയിലെ റോഡിലൂടെ പോയെങ്കിലും ബൈക്കുകാർ പിന്തുടർന്നു.
സുഹൃത്തിന്റെ അപ്പാർട്ട്മെന്റിലേക്കു കാർ കയറ്റാൻ ശ്രമിച്ചപ്പോൾ ബൈക്കിലെത്തിയ സംഘം കാർ തടഞ്ഞ് അശോക് ഉൾപ്പടെയുള്ളവരെ ആക്രമിക്കുകയും ഗ്ലാസുകൾ തകർക്കുകയും ചെയ്തു.
തടയാൻ ശ്രമിച്ച അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരെയും മർദിച്ചു. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ വൈറ്റ്ഫീൽഡ് ഡെപ്യൂട്ടി കമ്മിഷണർ എസ്.ഗിരീഷ് കേസെടുത്ത് അന്വേഷണമാരംഭിക്കാൻ വർത്തൂർ പൊലീസിനു നിർദേശം നൽകി.ഇന്നലെ രാത്രിയോടെ മൂന്നു പേരെ പിടികൂടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.