കോട്ടയം;കർക്കടക വാവ് ദിനമായ ഇന്ന് പിതൃസ്മരണയിൽ ബലി തർപ്പണവുമായി വിശ്വാസികൾ. ഇന്ന് രാവിലെ മുതലാണ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്.
ഇക്കുറി കർക്കടകം ഒന്നിന് തന്നെ കറുത്തവാവ് എന്ന സവിശേഷതയും ഉണ്ട്. ജ്യോതിഷ പ്രകാരം, ഇന്ന് പുലർച്ചെ അഞ്ച് മണി മുതലാണ് കർക്കടകം ഒന്ന് ആരംഭിക്കുന്നത്. കറുത്തവാവ് ഇന്നലെ രാത്രി 10.10-ന് ആരംഭിച്ച്, ഇന്ന് രാത്രി 12 മണി വരെ നീണ്ടുനിൽക്കും.സൂര്യൻ ഉച്ചസ്ഥായിയിൽ എത്തുന്നതിന് മുൻപ് ബലിതർപ്പണം നടത്തുന്നതാണ് ഉത്തമം. അതിനാൽ, ഉച്ചയ്ക്ക് മുൻപ് ചടങ്ങുകൾ അവസാനിപ്പിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.
കേരളത്തിലെ പ്രശസ്ത ക്ഷേത്രമായ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ 2:30 മുതലാണ് ചടങ്ങുകൾ ആരംഭിച്ചത്. വയനാട് തിരുനെല്ലി ക്ഷേത്രത്തിൽ പുലർച്ചെ 3:00 മണി മുതലും, ആലുവ മണപ്പുറത്ത് രാവിലെ 4:00 മുതൽ ചടങ്ങുകൾ ആരംഭിച്ചു.അതേസമയം, ആലുവ അദ്വൈതാശ്രമത്തിൽ പുലർച്ചെ 4:30 മുതലാണ് ചടങ്ങുകൾ ആരംഭിച്ചത്. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലെല്ലാം കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.