കോട്ടയം :മയക്കു മരുന്ന് മദ്യ മാഫിയകളെ നിയന്ത്രിക്കുന്നതിൽ സർക്കാർ വൻ പരാജയമാണ് എന്നതിൻ്റെ തെളിവാണ് ആലുവയിൽ അഞ്ചുവയസ്സുകാരി പീഡനമേറ്റ് മൃഗീയമായി മരണപ്പെടുവാൻ കാരണമായത് എന്ന് കേരളാ ഐടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും, കേരള കോൺഗ്രസ് ഉന്നതാ ധികാര സമിതി അംഗവുമായ അപു ജോൺ ജോസഫ് പറഞ്ഞു.
കേരളത്തിലെ യുവാക്കൾ മദ്യത്തിന്റെയും , മയക്കുമരുന്നിന്റെയും അടിമകളാകുന്നതിന്റെ പ്രധാന ഉത്തരവാദിത്വം സംസ്ഥാന ഗവൺമെന്റിനാണന്നും,മയക്കുമരുന്നിന് അടിമകളായവരെയും, രേഖകൾ ഇല്ലാതെയും കേരളത്തിൽ തമ്പടിച്ചിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്തി നടപടികളെടുക്കുവാൻ സർക്കാർ തയ്യാറാവണമെന്നും അപു ആവശ്യപ്പെട്ടു.
കേരള ഐ. ടി & പ്രൊഫഷണൽ കോൺഗ്രസ് ജില്ലാ കോർഡിനേറ്റർ ലിറ്റോ പാറേക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
അഭിലാഷ് കൊച്ചുപുര, സാജൻ തോമസ്, ജോയിസ് പുതിയാമഠത്തിൽ, സന്തോഷ് വി കെ , ടോം ജോസഫ്, ജോർജ് C J , മനു എസ് നായർ, റോയി ജോസ്, ജോസ് മോൻ മാളിയേക്കൽ, റോഷൻ ജോസ്, മനീഷ് മാധവൻ, പ്രിൻസ് ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.