കുവൈത്ത് സിറ്റി ; ഈ വർഷം ആദ്യപകുതിയിൽ കുവൈത്തിൽ ഗുരുതര കുറ്റകൃത്യ നിരക്ക് 25% കുറഞ്ഞു. ആഭ്യന്തര മന്ത്രാലയം നടപ്പാക്കിവരുന്ന നൂതന സുരക്ഷാ സംവിധാനമാണ് കുറ്റകൃത്യ നിരക്ക് കുറയാൻ കാരണമെന്ന് മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് പറഞ്ഞു.
കൊലപാതകം, ബാങ്ക് കവർച്ച, മോഷണം, സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെയുള്ള ആക്രമണം, ഭീഷണി, ഭവനഭേദനം തുടങ്ങിയവയിലാണ് കുറവുണ്ടായത്.
മദ്യം, ലഹരി മരുന്ന് എന്നിവയ്ക്കെതിരായ പരിശോധന വ്യാപകമാക്കിയതും കുറ്റകൃത്യങ്ങളുടെ തോത് കുറച്ചു. ഈ വർഷം ഇതുവരെ വിവിധ നിയമലംഘനങ്ങൾക്കു അറസ്റ്റിലായ 11,000 പേരെ നാടുകടത്തി.
ഇവരിൽ ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, ഈജിപ്ത് രാജ്യക്കാർ ഉൾപ്പെടും. നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്നവർ ഇതിനു പുറമെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.