തൊടുപുഴ: രണ്ട് മാസം മുമ്പ് പണി തീർത്ത വീടിന് സമീപത്തെ കിണർ ശക്തമായ മഴയിൽ ഇടിഞ്ഞു താഴ്ന്നു. കരിംകുന്നം മഞ്ഞക്കടമ്പ് കറിക്കാട്ടാത്ത് കെ.ജി. അനൂപിന്റെ പുരയിടത്തിലെ കിണറാണ് 15 അടി വ്യാസത്തിൽ ഇടിഞ്ഞു താഴ്ന്നത്.ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
19 അടിയോളം താഴ്ചയുള്ള കിണർ കനത്ത മഴയിൽ വെള്ളം നിറഞ്ഞിരുന്നു. തുടർന്ന് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴുകയായിരുന്നെന്ന് അനൂപ് പറഞ്ഞു. ഇതോടെ കുടുംബത്തിന്റെ കുടിവെള്ളം മുട്ടി. വെള്ളം പമ്പ് ചെയ്യാൻ സ്ഥാപിച്ചിരുന്ന മോട്ടറും മണ്ണിടിഞ്ഞ് കിണറിനുള്ളിലേക്ക് പതിച്ചു.എട്ടുമാസം മുമ്പാണ് അനൂപും കുടുംബവും ഇവിടെ താമസത്തിന് എത്തുന്നത്. വേനൽ കാലത്തും കിണർ വറ്റിയിരുന്നില്ല. നിലവിൽ കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ ഒരു മാർഗവുമില്ല. അയൽവാസിയുടെ കിണറ്റിൽ നിന്നാണ് കുടുംബം വീട്ടാവശ്യങ്ങൾക്കുള്ള ജലം ശേഖരിക്കുന്നത്.
സംഭവം അറിഞ്ഞ് കരിങ്കുന്നം വില്ലേജ് ഓഫീസിൽ നിന്നും അധികൃതർ സ്ഥലത്തെത്തിയിരുന്നു. കിണർ ഇടിഞ്ഞ് താഴ്ന്നതുമൂലം വീടിന് ഭീഷണിയില്ലെന്നും അനൂപ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.