ആലപ്പുഴ: കഞ്ഞിക്കുഴിയിൽ മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു. നമ്പുകണ്ടത്തിൽ സുരേന്ദ്രൻ(54) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൾ സൂര്യയുടെ വിവാഹം ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കാനിരിക്കെയാണ് മരണം.
മുഹമ്മയിലാണ് വിവാഹ ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്.കുടുംബവുമായി ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നു സുരേന്ദ്രൻ. ഭാര്യ നേരത്തേ മരിച്ച് പോയിരുന്നു. രണ്ട് പെൺമക്കളും അമ്മയുടെ ബന്ധുക്കൾക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്.ഇവരിൽ മൂത്ത മകളാണ് സൂര്യ. ഇന്ന് രാവിലെ കഞ്ഞിക്കുഴിയിൽ അയൽവാസികളാണ് സുരേന്ദ്രന്റെ വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. പിന്നാലെ തീയണച്ചെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല. വീടും ഭാഗികമായി കത്തിനശിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.