തൊടുപുഴ;നവീന കൃഷി രീതികളിലൊന്നായ കൃത്യതാ കൃഷിയിലൂടെ ഭാരതത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര സർക്കാരിന്റെ ക്ഷണം ലഭിച്ച ജോസ് കെ ജോസഫിനെ ബിജെപി നേതാക്കൾ സന്ദർശിച്ചു.
ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി ,ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ എസ് അജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്.കൃഷി വകുപ്പിന്റെ നവീന കൃഷിരീതിയായ കൃത്യതാ കൃഷി വിജയകരമായി നടപ്പാക്കുന്ന സംസ്ഥാനത്തെ ചുരുക്കം കർഷകരിൽ ഒരാളാണ് ജോസ് എന്ന് കൃഷി വകുപ്പ് വിലയിരുത്തുന്നു.
സസ്യങ്ങളുടെ വളർച്ചക്ക് ആവശ്യമായ വെള്ളം വളം ധാതുലവണങ്ങൾ എന്നിവ കൃത്യമായ അളവിലും സമയസമയങ്ങളിലും നൽകി ഗുണമേന്മയുള്ള കാര്ഷികോല്പന്നങ്ങൾ വളർത്തിയെടുക്കുന്ന രീതിയാണ് കൃത്യതാ കൃഷിയുടെ പ്രത്യേകത.ജോസിന്റെ കൃഷി രീതികൾ മനസിലാക്കുന്നതിനും പഠനങ്ങൾ നടത്തുന്നതിനുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ മുൻപ് കൃഷി സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.തുടർന്ന് തിരുവനന്തപുരം കൃഷി ഡയറക്ടറേറ്റിൽ നിന്ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന ആഗസ്ത് 15 ലെ ചടങ്ങിലേക്ക് ജോസിനെയും തെരഞ്ഞെടുത്തതായി ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.ആഗസ്റ്റ് 14 ന് കേരളം ഹൗസിൽ എത്തണമെന്ന് അറിയിച്ചിട്ടുള്ളതായി അദ്ദേഹം ബിജെപി നേതാക്കളെ അറിയിച്ചു.
കർഷക കുടുംബമായ കെ ജെ ജോസഫ്, ക്ലാരമ്മ ദമ്പതികളുടെ മകനാണ് ജോസ് കെ ജോസഫ് മൂന്നേക്കർ പുരയിടത്തിൽ പച്ചക്കറികളും വാഴയും ജാതിയും കുരുമുളകും ഉൾപ്പടെ നിരവധി കൃഷിയും പശുവളർത്തലുമുണ്ട് കുടുംബത്തിന് നേരത്തെ ഇടവിളയായി ഇഞ്ചിയും മഞ്ഞളും തണ്ണിമത്തനും നട്ട് മികച്ച വിളവെടുത്ത ജോസിനെ കൃഷി വകുപ്പ് പ്രശംസിച്ചിരുന്നു.പ്രധാന മന്ത്രി പങ്കെടുക്കുന്ന അടുത്ത മാസം 15 ആം തിയ്യതിയിലെ ചടങ്ങിലേക്ക് കൃഷിയിൽ എല്ലാ പിന്തുണയും തന്ന് കൂടെ നിൽക്കുന്ന ഭാര്യയ്ക്കും ക്ഷണമുണ്ടെന്ന് ജോസ് ബിജെപി നേതാക്കളെ അറിയിച്ചു.ഭാര്യ സൗമ്യയെ കൂടാതെ മക്കളായ ജോമറ്റ്,ജോബിറ്റ്,ജെനീറ്റ എന്നിവർ അടങ്ങുന്നതാണ് ജോസിന്റെ കുടുംബം,
ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി,ഇടുക്കി ജില്ലാ പ്രസിഡന്റ് കേസ് അജി, ബിജെപി നേതാക്കളായ ജില്ലാ വൈസ് പ്രസിഡന്റ് പി രാജൻ,പരിസ്ഥിതി സെൽ സംസ്ഥാന കോ കൺവീനർ എം എൻ. ജയചന്ദ്രൻ
ബിജെപി ജില്ലാ സെക്രട്ടറി ബി.വിജയകുമാർ,ജില്ലാ മീഡിയ സെൽ കൺവീനർ സനൽ പുരുഷോത്തമൻ,വണ്ണപ്പുറം മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ.അബു,മണ്ഡലം സെക്രട്ടറി കെ.ജി.സന്തോഷ്,മണ്ഡലം ട്രഷറർ എസ് എസ് ഉണ്ണിക്കൃഷ്ണൻ ഇടവട്ടി പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് പി എസ്. എന്നിവർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.