കോട്ടയം :ഗാന്ധിനഗറിൽ മയക്കുമരുന്ന് കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ പെരുമ്പായിക്കാട് മുടിയൂർക്കര ഭാഗത്ത് കൊതമനയിൽ വീട്ടിൽ മിഥുൻ മാത്യു (24) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.
ഇന്നലെ 31 ഗ്രാം മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി പെരുമ്പായിക്കാട് സ്വദേശിയായ മാഹിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു.
ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും മാഹിനും, മിഥുൻ മാത്യുവും ഒരുമിച്ച് ചേർന്ന് വില്പനയ്ക്കായി ബാംഗ്ലൂരിൽ നിന്ന് എം.ഡി.എം.എ നാട്ടിൽ എത്തിക്കുകയായിരുന്നുവെന്ന് മനസ്സിലാവുകയും തുടർന്ന് മിഥുൻ മാത്യുവിനെ പിടികൂടുകയുമായിരുന്നു.ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ഗാന്ധിനഗർ പോലീസും ചേര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ യും, കഞ്ചാവും കണ്ടെടുക്കുകയും ചെയ്തു.
ജില്ലാ നാർക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ജോൺ സി, കോട്ടയം ഡി.വൈ.എസ്.പി അനീഷ് കെ.ജി, ഗാന്ധിനഗര്‍ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി .കെ , ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.