ജയ്പൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്ന സംഭവത്തില്‍ വിശദീകരണവുമായി അദ്ധ്യാപിക നിദാ വഹ്ലീം. 17 കാരിയായ ഹിന്ദു വിദ്യാർത്ഥിനിയുമായി താൻ പ്രണയത്തിലാണെന്നും,
ലെസ്ബിയൻ ആയതുകൊണ്ടാണ് തട്ടിക്കൊണ്ടു വന്നതെന്നുമാണ് അധ്യാപികയുടെ വിശദീകരണം. ദിവസങ്ങള്‍ക്ക് മുൻപാണ് രാജസ്ഥാനിലെ ബിക്കാനീറിലെ ശ്രീദുൻഗര്ഗറിലെ സ്വകാര്യ സ്കൂള്‍ അദ്ധ്യാപികയായ നിദ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയത്.
വിദ്യാര്‍ത്ഥിനിയ്ക്കൊപ്പം ചേര്‍ന്ന് ചിത്രീകരിച്ച വീഡിയോയിൽ ഇരുവരും ബുര്‍ഖ അണിഞ്ഞിട്ടുണ്ട് . പ്രശ്നങ്ങളെ കുറിച്ച് ഇപ്പോഴാണ് അറിഞ്ഞതെന്ന് വിദ്യാര്‍ത്ഥിനി വീഡിയോയുടെ തുടക്കത്തില്‍ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് ഞങ്ങള്‍ ഒന്നിച്ചത്.
പെണ്‍കുട്ടിയെ വശീകരിച്ച് കൊണ്ടുവന്നിട്ടില്ലെന്ന് നിദാ വഹ്ലിം അള്ളാഹുവിന്റെ പേരില്‍ ആണയിടുന്നുണ്ട് . വിദ്യാര്‍ത്ഥിനി ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്നാണ് നിദ വീഡിയോയില്‍ പറയുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.