കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന്റെ കാൽ റോഡിൽ അറ്റു വീണു

വണ്ടൂർ (മലപ്പുറം) ⚫ വണ്ടൂർ വാണിയമ്പലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിന്റെ പിറകിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ കാൽ റോഡിൽ അറ്റു വീണു.  

വെള്ളാമ്പുറം  കുന്നത്ത് കുഴി അരുൺജിത്തിന്റെ വലതു കാലാണ് കൂട്ടിയിടിൽ റോഡിൽ അറ്റുവീണത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ വാണിയമ്പലം - അമരമ്പലം റോഡിലെ മാട്ടക്കുളത്ത് വെച്ചാണ് അപകടം. വാണിയമ്പലം ഭാഗത്തേക്ക് വരികയായിരുന്ന കാർ എതിർ ദിശയിലേക്ക് പോവുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരുക്കേറ്റ അരുൺജിത്ത് ബൈക്കിന്റെ പിറകിലായിരുന്നു ഇരുന്നതിന്. സുഹൃത്ത് വിപിൻ ആണ് ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തിൽ അരുൺജിത്തിന്റെ വലത് കാൽ മുട്ടിന് താഴെ അറ്റു വീണു. ഉടൻ നാട്ടുകാരും വണ്ടൂരിലെ ട്രോമാ കെയർ പ്രവർത്തകരായ ശാഹുൽ ഹമീദ്, എം അസൈൻ, മണികണ്ഠകുമാർ എന്നിവരും ചേർന്ന് വണ്ടൂർ നിംസ് ആശുപത്രിയിലും, തുടർന്ന് പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിലും എത്തിച്ചു. 

നിലമ്പൂരിൽ എ സി മെക്കാനിക്ക് ആണ് 21 കാരനായ അരുൺജിത്ത്. കരുളായി സ്വദേശിയാണ് കാർ ഓടിച്ചിരുന്നത്. കാർ നിയന്ത്രണം വിടാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വണ്ടൂർ പോലീസ് അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !