കോട്ടയം:വീട്ടിൽ കിടന്ന കാർ നിയമലംഘനം നടത്തിയെന്ന് കാട്ടി മോട്ടോർ വാഹന വകുപ്പിൽ നിന്ന് നോട്ടീസ്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ് മോട്ടോർ വാഹന വകുപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
നിയമലംഘനം നടത്തിയ കാറിന്റെ നമ്പർ രേഖപ്പെടുത്തിയതിൽ വന്ന പിഴവാണ് പ്രശ്നത്തിന് കാരണമെന്നാണ് സംശയം. കാഞ്ഞിരപ്പള്ളി മുക്കാലി സ്വദേശി സഹീലിന്‍റെ KL 34 F 2454 നമ്പർ വെള്ള ഹുണ്ടായ് ഇയോൺ കാറിനാണ് പിഴയടക്കാൻ ചെലാൻ എത്തിയത്.വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മോട്ടർ വാഹന നിയമം ലംഘിച്ചതായി കാണിച്ച് സഹീലിന്‍റെ മൊബൈൽ ഫോണിൽ സന്ദേശം എത്തിയത്. തുടർന്ന് പരിവാഹൻ സൈറ്റിൽ നിന്നും ഇ ചെലാൻ ഡൗൺലോഡ് ചെയ്തു.
സൺ ഫിലിം ഒട്ടിച്ചതിന് 500 രൂപ പിഴ അടയ്ക്കണമെന്നായിരുന്നു നോട്ടിസ്. എന്നാൽ നോട്ടിസിനൊപ്പം കാണിച്ചിരിക്കുന്ന ചിത്രത്തിൽ ഉള്ളതാകട്ടെ ചുവന്ന നിറമുള്ള ഹോണ്ട ജാസ് കാറും. മോട്ടർ വാഹന വകുപ്പിന്‍റെ വാഹനത്തിലിരുന്ന് എടുത്തിരിക്കുന്ന ഫോട്ടോയാണ് നോട്ടീസിലുള്ളത്. പക്ഷേ കാറിന്റെ നമ്പർ വ്യക്തമല്ല.
തിരുവനന്തപുരം കൃഷ്ണ നഗർ സ്നേഹപുരിയിൽ വച്ച് വ്യാഴാഴ്ച വൈകിട്ട് 5.08 ന് നിയമം ലംഘിച്ച് വാഹനം കടന്നു പോയതായാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
പക്ഷേ മോട്ടോർ വാഹന വകുപ്പ് പിഴയിട്ടിരിക്കുന്ന സമയത്ത് താനും വാഹനവും വീട്ടിലായിരുന്നുവെന്നാണ് സഹീൽ പറയുന്നത്. നിയമലംഘനം നടത്തിയ കാറിന്‍റെ ഫോട്ടോയെടുത്ത ഉദ്യോഗസ്ഥർ വാഹന നമ്പർ രേഖപ്പെടുത്തിയപ്പോൾ പിഴവ് വരുത്തിയത് ആകാമെന്നാണ് സംശയം.
നോട്ടീസിലെ പിഴവിനെ പറ്റി മോട്ടോർ വാഹന വകുപ്പിന്റെ പരാതി പരിഹാര സെല്ലിൽ വിവരമറിയിച്ച് കാത്തിരിക്കുകയാണ് സഹിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.