സൗദിയിൽ വൻ മയക്ക് മരുന്ന് വേട്ട, ഇന്ത്യക്കാരനടങ്ങുന്ന സംഘം പിടിയിൽ. ഇതുമായി ബന്ധപ്പെട്ട് അഞ്ച് എത്യോപ്യക്കാരായ അതിർത്തി നിയമ ലംഘകരും ഒരു ഇന്ത്യക്കാരനും നാല് സൗദി പൗരന്മാരും പിടിക്കപ്പെട്ടിട്ടുണ്ട്. പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്.
അസീർ പ്രവിശ്യയിലെ വ്യത്യസ്ത ഓപറേഷനുകളിൽ ഒളിപ്പിച്ച് വെച്ച 693 കിലോഗ്രാം ഹഷീഷ് പിടിച്ചെടുത്തതായി ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് ഔദ്യോഗിക വക്താവ് മേജർ മർവാൻ അൽ ഹാസ്മി അറിയിച്ചു.
രാജ്യത്തെ സ്വദേശികളും വിദേശികളും മയക്ക് മരുന്ന് സംബന്ധിച്ച് എന്ത് വിവരങ്ങൾ ലഭിച്ചാലും അറിയിക്കണമെന്നും വിവരങ്ങൾ രഹസ്യമായി കൈകാര്യം ചെയ്യപ്പെടുമെന്നും സുരക്ഷാ വിഭാഗം അഹ്വാനം ചെയ്തു.
മക്ക, റിയാദ്, ഷർഖിയ പ്രവിശ്യകളിലുള്ളവർ 911ലും ബാക്കിയുള്ളവർ 999 ലും 995@gdnc.gov.sa എന്ന ഇമെയിലിലും ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ട്രേറ്റിന്റെ 995 എന്ന നംബറിലും വിളിച്ച് അറിയിക്കണമെന്ന് പൊതു സുരക്ഷാ വിഭാഗം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.