സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ സഹോദരങ്ങള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടി ചെളിയില്‍ താഴ്ന്നു മരിച്ചു. അമ്പലവയല്‍ പഴുക്കുടി വര്‍ഗീസിന്റെ മകള്‍ സോന (19) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറുമണിയേടെ ആയിരുന്നു സംഭവം. വീടിനടുത്തുള്ള കുളത്തില്‍ സഹോദരങ്ങള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ചെളിയില്‍ പൂണ്ടുപോവുകയായിരുന്നു. ബത്തേരിയില്‍ നിന്ന അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.വീടിനുസമീപത്തായി മണ്ണുനീക്കം ചെയ്ത് കാര്‍ഷികാവശ്യത്തിനായി നിര്‍മിച്ച കുളത്തിലായിരുന്നു അപകടം. വര്‍ഗീസും മക്കളും ചേര്‍ന്ന് നീന്താനിറങ്ങിയപ്പോള്‍ സോന ചെളിയില്‍ താഴ്ന്നു പോവുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരുള്‍പ്പടെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ബത്തേരിയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി ഏഴുമണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. സുല്‍ത്താന്‍ബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ് സോന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.