ഉമ്മന്‍ ചാണ്ടിയുടെ വിയോഗം അറിയാതെ സൗദിയിലെ അപരന്‍

റിയാദ്: കണ്ടാല്‍ ഉമ്മൻ ചാണ്ടിയല്ലെന്നു പറയില്ല. അത്രമേല്‍ സാദൃശ്യമുള്ള ഒരു സൗദി പൗരൻ വര്‍ഷങ്ങള്‍ക്കു മുൻപ്തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു

ഉമ്മൻ ചാണ്ടിയുടെ നിര്യാണവാര്‍ത്ത അറിഞ്ഞപ്പോള്‍ സൗദിയിലുള്ള പലരും ഈ അപരനെ ഓര്‍ത്തു. 

തെക്കുപടിഞ്ഞാറൻ സൗദിയിലെ ജീസാൻ സ്വദേശി ഹസൻ അല്‍ അസീരിയെ മരണവാര്‍ത്ത അറിയിക്കാൻ ചില മലയാളികള്‍ മുൻകൈയെടുത്തെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് ഈ വാര്‍ത്ത തയാറാക്കുമ്പോഴുള്ള വിവരം.

2015ലാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുമായി അത്ഭുതപ്പെടുത്തുന്ന സാദൃശ്യമുള്ള ഹസൻ അല്‍ അസീരിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 

തന്റെ അതേ രൂപത്തിലുള്ള ഉമ്മൻ ചാണ്ടിയുടെ ചിത്രം കണ്ട് ഹസൻ അല്‍ അസീരി അമ്പരന്ന്  പോയിരുന്നു

വൈകാതെ കേരളത്തില്‍ പോയി ഉമ്മൻ ചാണ്ടിയെ നേരിട്ട് കാണുമെന്ന് അന്ന് തനിക്ക് പരിചയമുള്ള മലയാളികളോട് അദ്ദേഹം പറഞ്ഞിരുന്നു. 

എന്നാല്‍, പറഞ്ഞപോലെ അദ്ദേഹം കേരളത്തില്‍ പോയോ ഉമ്മൻ ചാണ്ടിയെ കണ്ടോ എന്ന് അറിയില്ല. പിന്നീട് മലയാളികളുടെ കാഴ്ചവട്ടത്ത് അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !