ത്രിശൂർ;എക സിവിൽ കോഡിന്റെ ചർച്ചക്കല്ല സിപിഐഎം ശ്രമിക്കുന്നത്. മുസ്ലിം ലീഗിനെ ഇടത്തോട്ടേക്കും വലത്തോട്ടേക്കും വലിച്ച് കുരുക്ക് മുറുക്കുന്ന വടം വലി മത്സരമാണ് ഇപ്പോൾ നടക്കുന്നത്.
എം.വി ഗോവിന്ദൻ നീട്ടിയ അപ്പം കഴിക്കേണ്ടന്ന ലീഗിന്റെ തീരുമാനം വിവേകമാണങ്കിലും സിവിൽ കോഡിന് അനുകൂലമായി മുസ്ലീം സ്ത്രീകളുടെ സമ്മർദ്ദം ലീഗിനുണ്ടന്ന കാര്യം വ്യക്തമാണെന്നും ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ ബി ഗോപാലകൃഷ്ണൻ പറഞ്ഞു.ഇഎംഎസ് പറഞ്ഞത് കൃത്യമാണ് പക്ഷെ ഞങ്ങൾ തയ്യാറല്ല എന്ന സമീപ മാണ് എം വി ഗോവിന്ദന്റേത്. ഇഎംഎസ് മറ്റൊന്ന് കൂടി പറഞ്ഞിട്ടുണ്ട് അതും കൃത്യമാണ്.സതിയും ശൈശവ വിവാഹവും നിർത്തലാക്കിയത് ആരുടേയും സമ്മതം ചോദിച്ചിട്ടല്ലന്നും അതുപോലെ പൊതു സിവിൽ കോട് നടപ്പാക്കണമെന്നും ഇഎംഎസ് നമ്പൂതിരിപ്പാട് പറഞ്ഞിട്ടുണ്ട്.
ഇതിനെ കുറിച്ച് എം.വി.ഗോവിന്ദന് എന്ത് പറയാനുണ്ട്. പടച്ചോൻ നിർമ്മിച്ചത് പടച്ചോർക്ക് മാറ്റാൻ പറ്റില്ലന്ന് പറഞ്ഞ എ.കെ.ബാലൻ ശരിയത്ത് ക്രിമിനൽ നിയമം വേണമെന്നാണൊ പറയുന്നത്. പിണറായി സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ യൂണിഫോം സിവിൽ കോഡിനെ മറയാക്കി ഒതുക്കാനാണ് സിപിഎം ഉണ്ടാക്കുന്ന ഈ സെമിനാർ കോലാഹലമെന്നും അദ്ദേഹം ആരോപിച്ചു.
'നീതിയ്ക്ക് മതവും ജാതിയുമില്ല.തുല്യ നീതി ഉറപ്പാക്കാൻ തെരുവിൽ ചുംബന സമരം നടത്തിയവർ മന്ത്രിസഭയിലുള്ളപ്പോൾ തുല്യ നീതി വിഭാവനം ചെയ്യുന്ന പൊതു നിയമത്തെ സിപിഎം എതിർക്കുന്നത് അപലപനീയമാണ്. പൊതു സിവിൽ കോഡിന്റെ ഡ്രാഫ്റ്റ് പോലുമാകാത്ത സാഹചര്യത്തിലാണ് സിപിഎം സെമിനാർ സംഘടിപ്പിക്കുന്നതെന്നത് വിചിത്രമാണ്.
സിപിഎമ്മിന് ധൈര്യവും ആത്മാർത്ഥതയും ഉണ്ടെങ്കിൽ ബിജെപിയുമായി സംവാദത്തിന് തയ്യാറാകണം' അതിന് തയ്യാറല്ലങ്കിൽ സിപിഎമ്മിന്റെ രാഷ്ട്രീയക്കളി നിർത്തണം. എല്ലാവർക്കും തുല്യ നീതി പ്രദാനം ചെയ്യാൻ ഭരണഘടനപരമായ ദൗത്യം നിർവ്വഹിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ സൂഹത്തിൽ ഭിന്നത ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
ഇത് തീ കൊള്ളി കൊണ്ട് തല ചെറിയുന്ന സമീപനമാണ് ഗുരുതര ഭവിഷ്യത്താണ് ഇത് സൃഷ്ട്രിക്കുകയെന്ന് സിപിഎം തിരിച്ചറിയണം.
മുസ്ലിം ലീഗിനെ കൂടെ കൂട്ടാനുള്ള സിപിഎം നേതൃത്വത്തിന്റെ വർഗ്ഗീയ ശ്രമം കമ്മ്യുണിസ്റ്റ് പാർട്ടിയിലെ ഹിന്ദുക്കൾ തിരിച്ചറിയുന്ന കാലം വിദൂരമല്ലന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.