തിരുവനന്തപുരം: പാര്‍ട്ടി അവസരം നല്കിയാല് ലോക്സഭയിലേക്ക് മത്സരിക്കാന്‍ കേരളം തെരഞ്ഞെടുക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖരന്.
ഏക സിവില്‍ കോഡ് സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ആലോചന ഇല്ലെന്നും നാട്ടില്‍ നടക്കുന്നതെല്ലാം കാര്യമറിയാതെയുള്ള ബഹളങ്ങളാണെന്നും പറഞ്ഞു.
ബാലഗോകുലം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനായി എത്തിയതായിരുന്നു കേന്ദ്രമന്ത്രി. ഏകവ്യക്തിനിയമ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വളച്ചൊടിക്കുകയാണ്.
സുപ്രീംകോടതി വരെ നിര്‍ദേശിച്ചിട്ടും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത നിയമം ഉടന്‍ നടപ്പാക്കുമെന്നോ എപ്പോള്‍ നടപ്പാക്കുമെന്നോ പോലും പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. രാഷ്ട്രീയപ്രീണനം മൂലം നടപ്പാക്കാന്‍ കഴിയാതെ പോയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഭരണഘടനയെ ഉദ്ധരിച്ചാണ് അദ്ദേഹം സംസാരിച്ചത്.
അവസരവാദ രാഷ്ട്രീയത്തില്‍ ആരാണ് മുന്നിലെന്നാണ് കേരളത്തിലെ സിപിഎമ്മും കോണ്‍ഗ്രസും മത്സരിക്കുന്നത്. ബിജെപി അവസരവാദ രാഷ്ട്രീയത്തിനില്ല.
ചരിത്രം പരിശോധിച്ചാല്‍ അത് മനസ്സിലാകുമെന്നും പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രം ഏറെ ഉത്തരവാദിത്വത്തോടെയാണ് പെരുമാറുന്നതെന്നും പറഞ്ഞു. കേന്ദ്ര ഐ.ടി. സഹമന്ത്രിയാണ് രാജീവ് ചന്ദ്രശേഖര്‍.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.