തിരുവനന്തപുരം: ഞാണ്ടൂർകോണത്തുണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് വെട്ടേറ്റു. അംബേദ്കർ നഗർ സ്വദേശികളായ രാഹുൽ, അഭിലാഷ്, രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്.
കഴുത്തിലും കൈയിലും വെട്ടേറ്റ രാഹുലിന്റെ നില ഗുരുതരമാണ്. ലഹരി വിൽപനയുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
ഞാണ്ടൂർകോണം അംബേദ്കർ നഗർ കോളനിയിൽ ഞായറാഴ്ച രാത്രി 8.30 തോടെയാണ് സംഭവം. അംബേദ്കർ നഗർ സ്വദേശികളായ പ്രമോദ്, പ്രശാന്ത്, ബെന്റൻ, കാള രാജേഷ് എന്നിവരാണ് ആക്രണം നടത്തിയതെന്നാണ് കഴക്കൂട്ടം പൊലീസ് പറയുന്നത്.
പുറത്തു നിന്നുള്ളവർ ലഹരി വില്പനക്കായി രാത്രി കാലങ്ങളിൽ ഇവിടെയെത്തുന്നത് സംബന്ധിച്ച് തർക്കമുണ്ടായെന്നും ഇതാണ് സംഘർഷത്തിലേക്കും ആക്രമണത്തിലേക്കുമെത്തിയതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. കോളനിയിലുള്ളനരും പുറത്ത് നിന്നെത്തുന്നവരും തമ്മിൽ തർക്കമുണ്ടായി.
തുടർന്ന് മടങ്ങിപ്പോയവർ സംഘടിച്ച് ആയുധങ്ങളുമായി തിരികെയെത്തിയാണ് ആക്രമണം നടത്തിയത്. രാഹുൽ ഒഴികെയുള്ള മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. മൂവരെയും കഴക്കൂട്ടം പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.