തിരുവനന്തപുരം: കേരളത്തില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഓണം ഭക്ഷണ കിറ്റ് വിതരണം പരിമിതപ്പെടുത്താനുള്ള കടുത്ത തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍.ഇക്കുറി മഞ്ഞ കാര്‍ഡുകാര്‍ക്ക് മാത്രമാണ് ഓണക്കിറ്റ് ലഭിക്കുക.
ഇതിന് പുറമെ വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അരലക്ഷത്തിനടുത്ത് വരുന്ന അന്തേവാസികള്‍ക്കും കിറ്റ് നല്‍കും. കഴിഞ്ഞതവണത്തെപ്പോലെ എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും ഇത്തവണ ഓണക്കിറ്റ് നല്‍കാനുള്ള പണമില്ലെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്.
ഇതോടെ മുൻഗണനാ വിഭാഗത്തിലെ മഞ്ഞ കാര്‍ഡ് ഉടമകളായ 5.87 ലക്ഷം പേര്‍ക്ക് മാത്രമാകും ഓണക്കിറ്റ് ലഭിക്കുക.ഒരു കിറ്റിന് 450 രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.
2000 കോടി രൂപയാണ് സപ്ലൈകോയ്ക്കുള്ള സര്‍ക്കാര്‍ കുടിശ്ശിക. ഉടൻ 1500 കോടി അനുവദിക്കണമെന്ന് ഭക്ഷ്യവകുപ്പ് അഭ്യര്‍ഥിച്ചിട്ടും 250 കോടി രൂപ നല്‍കാനേ ധനവകുപ്പ് സമ്മതിച്ചിട്ടുള്ളൂ.
ഈയാഴ്ച പ്രശ്നം പരിഹരിക്കുമെന്ന് ഭക്ഷ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. സബ്സിഡിക്ക് വില്ക്കുന്നതില് വെളിച്ചെണ്ണ, പഞ്ചസാര, മല്ലി, ഉഴുന്ന് തുടങ്ങിയ സാധനങ്ങള്‍ മാത്രമേ സപ്ലൈകോയില്‍ ശേഖരമുള്ളൂ. നേരത്തേ സാധനങ്ങള്‍ വാങ്ങിയതില്‍ 600 കോടി രൂപയാണ് വിതരണക്കാര്‍ക്കുള്ള കുടിശ്ശിക.
ശേഖരം തീര്‍ന്ന സാധനങ്ങള്‍ വാങ്ങാൻ ഇ-ടെൻഡര്‍ വിളിച്ചപ്പോള്‍ വിതരണക്കാരും മടിച്ചു. ശേഖരം തീര്‍ന്ന സാധനങ്ങള്‍ കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സ്വകാര്യ വിതരണക്കാര്‍ ഉടൻ ലഭ്യമാക്കുമെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്.
അരിക്ഷാമം തീര്‍ക്കാൻ ആന്ധ്രയെ സമീപിച്ചു
കുടിശ്ശിക കൂടിയതോടെ അരി വിതരണക്കാരും ഇ-ടെൻഡറില്‍ വേണ്ടത്ര സഹകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് രണ്ടുലക്ഷം മെട്രിക് ടണ്‍ എത്തിച്ചു നല്കാൻ ആന്ധ്രാപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്ന് ഭക്ഷ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനോടും കൂടുതല്‍ ഭക്ഷ്യധാന്യവിഹിതം ആവശ്യപ്പെട്ടിട്ടുണ്ട്.
സപ്ലൈകോയ്ക്കുള്ള കുടിശ്ശിക സര്‍ക്കാര്‍ ഉടൻ നല്‍കിയില്ലെങ്കില്‍ ഓണച്ചന്തയെയും ബാധിക്കും. സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങള്‍ ഇല്ലാതായാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.