തിരുവനന്തപുരം: ഇപ്പോള്‍ എല്ലാ വീടുകളിലേയും പ്രധാന പ്രശ്നം കറന്റ് ഇല്ലാത്തതാണ്. മഴയും കാറ്റും കാരണം ഇടയ്ക്കിടെ കറന്റ് പോക്കാണ്.ശക്തമായ കാറ്റില്‍ പോസ്റ്റും മരവും ഒടിഞ്ഞ് വീണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നത് സാധാരണം ആണ്.
എന്നാല്‍ പരാതി പറയാൻ വിളിച്ചാലോ.. കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ച് വിളിച്ച് മടുത്തിരിക്കുന്നവരായിരിക്കും പലരും. എത്ര വിളിച്ചാലും ഫോണെടുക്കുന്നില്ല എന്ന പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പർ അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ഇബിവൈദ്യുതി സംബന്ധമായ പരാതി നല്കാൻ ഉടൻ തന്നെ ടോള്‍ ഫ്രീ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് കെഎസ്ഇബി അറിയിച്ചത്.
'വൈദ്യുതി സംബന്ധമായ പരാതി രേഖപ്പെടുത്താനും വിവരങ്ങള്‍ അറിയാനും അതത് സെക്ഷൻ ഓഫീസിലോ 1912 എന്ന 24/7 ടോള്‍ഫ്രീ നമ്ബറിലോ വിളിക്കാം. 9496001912 എന്ന നമ്ബറിലേക്ക് വിളിച്ചോ വാട്സാപ് വഴിയോ തികച്ചും അനായാസം പരാതി രേഖപ്പെടുത്താനും വാതില്‍പ്പടി സേവനങ്ങള്‍ നേടാനും കഴിയും'- കെഎസ്ഇബിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ പരാതികളാണ് ഉപഭോക്താക്കള്‍ കമൻ്റ്കളായി ഇട്ടിരിക്കുന്നത്. ഓഫീസ് നമ്പറിൽ വിളിച്ചാല്‍ ഒരിക്കലും ഫോണെടുക്കില്ലെന്നും. ഇവര്‍ക്ക് നല്കിയ നമ്പറുകളിൽ രാത്രിയില്‍ വിളിച്ചാല്‍ ആരും എടുക്കില്ലെന്നും ചിലര്‍ പരാതി പറയുന്നു.
പരാതി പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ലല്ലോ, എന്നാണ് ആ പരാതി പരിഹരിക്കാൻ നിങ്ങള്‍ വരിക എന്നതാണ് ഞങ്ങള്‍ ചോദിക്കുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. എന്നാല്‍ കെഎസ്ഇബിയുടെ ഈ പദ്ധതിക്ക് അഭിനന്ദനം അറയിച്ചും കമന്റ് ഇടുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.