ഹെല്‍മറ്റ് വയ്ക്കാതെ ഓട്ടോ ഓടിച്ചതിന് പിഴ!; എന്നാപിന്നെ ഹെൽമറ്റ് വെച്ച് ഓട്ടോ ഓടിക്കാമെന്ന് ഡ്രൈവര്‍,

തിരുവനന്തപുരം:ഹെല്‍മെറ്റ് വെയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവര്‍ക്ക് പിഴ. ഈ സംഭവത്തിന് ഹെല്‍മറ്റ് വെച്ച്‌ ഓട്ടോ ഓടിച്ചാണ് ഓട്ടോ ഡ്രൈവര്‍ പ്രതിഷേധിച്ചത്

തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. 500 രൂപയാണ് ഹെല്‍മറ്റ് വയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചതിന് ചുമത്തിയത്.

KL20R 6843 എന്ന ഓട്ടോറിക്ഷയ്‌ക്കെതിരെയാണ് പോലീസിൻറെ പിഴ ലഭിച്ചത്. ബാലരാമപുരം സ്വദേശി ഷെമീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ.

ഹെല്‍മെറ്റ് വെക്കാതെ വാഹനം ഓടിച്ചതിനാണ് ഡ്രൈവര്‍ സഫറുള്ളയ്ക്ക് 500 രൂപ പിഴ അടയ്ക്കാൻ ട്രാഫിക് പോലീസ് പിഴ ചുമത്തിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 3 ആണ് പിഴ അടയ്ക്കാണ് ചലാൻ ലഭിച്ചത്.  എഐ ക്യാമറയൊക്കെ വരുന്നതിന് മുൻപ്, നേരിട്ട് കണ്ടാണ് ട്രാഫിക് പോലീസ് പിഴ ചുമത്തിയിരിക്കുന്നത്.

പോലീസിന് തെറ്റിയതാവും എന്ന് കരുതി പിഴയടച്ചിരുന്നില്ല. എന്നാല്‍ തുടര്‍നടപടികളുണ്ടാവുമെന്ന് നോട്ടീസ് വന്നതോടെയാണ് ഹെല്‍മെറ്റ് വണ്ടിയോടിച്ച്‌ പ്രതിഷേധിക്കാൻ സഫറുള്ള തീരുമാനിച്ചത്. അതേസമയം, ചലാൻ അടിച്ചിരിക്കുന്നത് തങ്ങളല്ലെന്ന് ബാലരാമപുരം പോലീസ് പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !