തിരുവനന്തപുരം:ഹെല്‍മെറ്റ് വെയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവര്‍ക്ക് പിഴ. ഈ സംഭവത്തിന് ഹെല്‍മറ്റ് വെച്ച് ഓട്ടോ ഓടിച്ചാണ് ഓട്ടോ ഡ്രൈവര്‍ പ്രതിഷേധിച്ചത്
തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. 500 രൂപയാണ് ഹെല്‍മറ്റ് വയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചതിന് ചുമത്തിയത്.KL20R 6843 എന്ന ഓട്ടോറിക്ഷയ്ക്കെതിരെയാണ് പോലീസിൻറെ പിഴ ലഭിച്ചത്. ബാലരാമപുരം സ്വദേശി ഷെമീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ.
ഹെല്‍മെറ്റ് വെക്കാതെ വാഹനം ഓടിച്ചതിനാണ് ഡ്രൈവര്‍ സഫറുള്ളയ്ക്ക് 500 രൂപ പിഴ അടയ്ക്കാൻ ട്രാഫിക് പോലീസ് പിഴ ചുമത്തിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 3 ആണ് പിഴ അടയ്ക്കാണ് ചലാൻ ലഭിച്ചത്. എഐ ക്യാമറയൊക്കെ വരുന്നതിന് മുൻപ്, നേരിട്ട് കണ്ടാണ് ട്രാഫിക് പോലീസ് പിഴ ചുമത്തിയിരിക്കുന്നത്.
പോലീസിന് തെറ്റിയതാവും എന്ന് കരുതി പിഴയടച്ചിരുന്നില്ല. എന്നാല്‍ തുടര്‍നടപടികളുണ്ടാവുമെന്ന് നോട്ടീസ് വന്നതോടെയാണ് ഹെല്‍മെറ്റ് വണ്ടിയോടിച്ച് പ്രതിഷേധിക്കാൻ സഫറുള്ള തീരുമാനിച്ചത്. അതേസമയം, ചലാൻ അടിച്ചിരിക്കുന്നത് തങ്ങളല്ലെന്ന് ബാലരാമപുരം പോലീസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.