53 ലക്ഷം രൂപ വില; ഗുരുവായൂരിൽ നൂറ് പവന്റെ സ്വർണ കിണ്ടി സമർപ്പിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സ്വർണ കിണ്ടി സമർപ്പിച്ചു. നൂറ് പവൻ വരുന്ന സ്വർണ കിണ്ടിയാണ് ക്ഷേത്ര നടയിൽ സമർപ്പിച്ചത്. ചെന്നൈ സ്വദേശി ബിന്ദു ഗിരിയാണ് വഴിപാട് നൽകിയത്.

770 ഗ്രാം ഭാരമുള്ളതാണ് സ്വർണകിണ്ടി. 53 ലക്ഷം രൂപയാണ് ഇതിന്റെ വില. രാമായണ മാസരംഭ ദിനത്തിലായിരുന്നു ഗുരുവായൂരപ്പന് കാണിക്കയായി സ്വർണ കിണ്ടി സമർപ്പിച്ചത്. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പിസി ദിനേശൻ നമ്പൂതിരിപ്പാട്, ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സമർപ്പണ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അടുത്തിടെ ഗുരുവായൂരപ്പന്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിലെ വിശ്വരൂപ കീരിടം വഴിപാടായി സമർപ്പിച്ചിരുന്നു. തിരുവനന്തപുരം സ്വദേശി രാജ്കൃഷ്ണൻ ആർ പിള്ളയാണ് വിശ്വരൂപ കിരീടം ഭഗവാന് സമർപ്പിച്ചത്. 

കൃഷ്ണനാട്ടവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങൾ സമർപ്പിക്കുന്നതാണ് വിശ്വരൂപം വഴിപാട്. ഭഗവാന്റെ വേഷഭൂഷാദികളും കിരീടവും ധരിച്ച് ഭഗവത് സന്നിധിയിൽ ഭക്തൻ സ്വയം സമർപ്പണം ചെയ്യുന്നുവെന്നതാണ് ഈ വഴിപാടിന്റെ പ്രത്യേകത

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !