തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സ്വർണ കിണ്ടി സമർപ്പിച്ചു. നൂറ് പവൻ വരുന്ന സ്വർണ കിണ്ടിയാണ് ക്ഷേത്ര നടയിൽ സമർപ്പിച്ചത്. ചെന്നൈ സ്വദേശി ബിന്ദു ഗിരിയാണ് വഴിപാട് നൽകിയത്.
770 ഗ്രാം ഭാരമുള്ളതാണ് സ്വർണകിണ്ടി. 53 ലക്ഷം രൂപയാണ് ഇതിന്റെ വില. രാമായണ മാസരംഭ ദിനത്തിലായിരുന്നു ഗുരുവായൂരപ്പന് കാണിക്കയായി സ്വർണ കിണ്ടി സമർപ്പിച്ചത്. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പിസി ദിനേശൻ നമ്പൂതിരിപ്പാട്, ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സമർപ്പണ ചടങ്ങിൽ സന്നിഹിതരായിരുന്നു.അടുത്തിടെ ഗുരുവായൂരപ്പന്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിലെ വിശ്വരൂപ കീരിടം വഴിപാടായി സമർപ്പിച്ചിരുന്നു. തിരുവനന്തപുരം സ്വദേശി രാജ്കൃഷ്ണൻ ആർ പിള്ളയാണ് വിശ്വരൂപ കിരീടം ഭഗവാന് സമർപ്പിച്ചത്.
കൃഷ്ണനാട്ടവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങൾ സമർപ്പിക്കുന്നതാണ് വിശ്വരൂപം വഴിപാട്. ഭഗവാന്റെ വേഷഭൂഷാദികളും കിരീടവും ധരിച്ച് ഭഗവത് സന്നിധിയിൽ ഭക്തൻ സ്വയം സമർപ്പണം ചെയ്യുന്നുവെന്നതാണ് ഈ വഴിപാടിന്റെ പ്രത്യേകത





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.