ചെറുതുരുത്തി: മെട്രോമാൻ ഇ. ശ്രീധരനും ഭാര്യയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കാറില്‍ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.രണ്ടുപേര്‍ക്കും പരിക്കില്ല.
ശനിയാഴ്ച രാവിലെ വീട്ടില്‍നിന്ന് ചെറുതുരുത്തി പഞ്ചകര്‍മ ആയുര്‍വേദ ആശുപത്രിയിലേക്ക് വരുന്ന വഴി വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ പുതുശ്ശേരിയിലാണ് ഓട്ടോറിക്ഷ കാറില്‍ ഇടിച്ചത്. കാറിന്റെ ഹെഡ് ലൈറ്റിനും മറ്റും തകരാര്‍ സംഭവിച്ചു.
ചെറുതുരുത്തി പൊലീസ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. ഓട്ടോറിക്ഷക്കും ചെറിയ കേടുപാടുണ്ട്. രണ്ട് ഡ്രൈവര്‍മാര്‍ക്കും പരിക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.