തൃശൂർ: മൂന്നാം വയസ്സില്‍ മൂക്കിലിട്ട നട്ട് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ശസ്ത്രക്രിയയിലൂടെപുറത്തെടുത്തു,മൂന്ന് വയസ്സുകാരന് കളിക്കുന്നതിനിടെ മൂക്കിലിട്ട നട്ട് ആണ് 5 വര്‍ഷങ്ങള്‍ക്കു ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ,
എട്ട് വയസ്സുകാരന്റെ മൂക്കില്‍ നിന്നാണ് ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നട്ട് പുറത്തെടുത്തത്.
തുടര്‍ച്ചയായി ജലദോഷവും ശ്വാസതടസ്സവും അനുഭവപ്പെട്ടു തുടങ്ങിയതോടെ ശിശുരോഗ വിദഗ്ധരെ
ഉള്‍പ്പെടെ കാണിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ ചികിത്സയ്ക്കായി മാള ബിലിവേഴ്സ് മെഡിസിറ്റി ആശുപത്രിലെത്തിച്ചപ്പോഴാണ് പരിശോധനയിലൂടെ നട്ട് കണ്ടെത്തിയത്.
തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെയാണ് നട്ട് പുറത്തെടുത്തത്. മൂന്ന് വയസ്സുള്ളപ്പോഴാണ് നട്ട് മൂക്കിലിട്ടതെന്നു കുട്ടി പറഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.