സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1558 മൾട്ടി ടാസ്കിങ് (നോൺ ടെക്നിക്കൽ) സ്റ്റാഫ്, ഹവൽദാർ (സിബിഐസി & സി ബി എൻ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 18 - 27 വയസ്സ്. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. 2023 സെപ്റ്റംബറിലായിരിക്കും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ.
ഇംഗ്ലീഷ്, ഹിന്ദി കൂടാതെ 13 പ്രാദേശിക ഭാഷകളിലും പരീക്ഷ നടക്കും . https://ssc.nic.in എന്ന വെബ്സൈറ്റുകളിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂലൈ 21.
സ്ത്രീകൾ, എസ്.സി/ എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസിൽ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://ssc.nic.in സന്ദർശിക്കുക . 080-25502520, 9483862020 എന്ന നമ്പറുകളിലും പ്രവൃത്തി ദിനങ്ങളിൽ ബന്ധപ്പെടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.