രാജസ്ഥാനിൽ അതിശക്തമായ മഴ തുടരുന്നു വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിൽ നിരവധി ട്രെയിനുകളും റദ്ദാക്കി

കെ അനിൽ കുമാർ

ജയ്പൂർ, രാജസ്ഥാൻ ✍️✍️

ജെയ്പൂർ:രാജസ്ഥാനിൽ അതിശക്തമായ മഴ തുടരുന്നു. ഇന്നലെ അർദ്ധ രാത്രയിൽ തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നു. ജയ്പൂ രിലെ വിവിധ ഇടങ്ങളിലെ വെള്ളക്കെട്ട് കാരണം ജനജീവിതം ദുസ്സഹരമായി. പലയിടങ്ങളിലും ഗതാഗതം പൂർണ്ണമായും നിലച്ച സ്ഥിതിയാണ്. കനത്ത മഴയെ തുടർന്ന് നിരവധി ട്രെയിനുകളുംറദ്ദാക്കി.

ജയ്പൂർ റെയിൽവേ സ്റ്റേഷനു സമീപമുള്ള ധേഹർക്കേ ബാലാജി സ്റ്റേഷനിൽ ട്രാക്കിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് ജയ്പൂരിൽ നിന്ന് ചുരു, ഫുലേര, റെവാഡി എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളും നോർത്ത് വെസ്റ്റേൺ റെയിൽവേ റദ്ദാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

റെയിൽവേ പുറപ്പെടുവിച്ച ഷെഡ്യൂൾ അനുസരിച്ച്, ട്രെയിൻ നമ്പർ 4861, ജയ്പൂർ-ചുരു പാസഞ്ചർ, ട്രെയിൻ നമ്പർ 09730, ഫുലേര-ജയ്പൂർ, ട്രെയിൻ നമ്പർ 09635, ജയ്പൂർ-രേവാഡി , ട്രെയിൻ നമ്പർ 09636, റെവാഡി -ജയ്പൂർ എന്നിവ ഇന്ന് റദ്ദാക്കി.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ്  അടുത്ത നാല് ദിവസത്തേക്ക് ജയ്പൂർ-ഭരത്പൂർ എന്നി  ജില്ലകളിലും മറ്റ്‌ വിവിധ ജില്ലകളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !