കെ അനിൽ കുമാർ
ജയ്പൂർ, രാജസ്ഥാൻ ✍️✍️
ജെയ്പൂർ:രാജസ്ഥാനിൽ അതിശക്തമായ മഴ തുടരുന്നു. ഇന്നലെ അർദ്ധ രാത്രയിൽ തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നു. ജയ്പൂ രിലെ വിവിധ ഇടങ്ങളിലെ വെള്ളക്കെട്ട് കാരണം ജനജീവിതം ദുസ്സഹരമായി. പലയിടങ്ങളിലും ഗതാഗതം പൂർണ്ണമായും നിലച്ച സ്ഥിതിയാണ്. കനത്ത മഴയെ തുടർന്ന് നിരവധി ട്രെയിനുകളുംറദ്ദാക്കി.
ജയ്പൂർ റെയിൽവേ സ്റ്റേഷനു സമീപമുള്ള ധേഹർക്കേ ബാലാജി സ്റ്റേഷനിൽ ട്രാക്കിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് ജയ്പൂരിൽ നിന്ന് ചുരു, ഫുലേര, റെവാഡി എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളും നോർത്ത് വെസ്റ്റേൺ റെയിൽവേ റദ്ദാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.റെയിൽവേ പുറപ്പെടുവിച്ച ഷെഡ്യൂൾ അനുസരിച്ച്, ട്രെയിൻ നമ്പർ 4861, ജയ്പൂർ-ചുരു പാസഞ്ചർ, ട്രെയിൻ നമ്പർ 09730, ഫുലേര-ജയ്പൂർ, ട്രെയിൻ നമ്പർ 09635, ജയ്പൂർ-രേവാഡി , ട്രെയിൻ നമ്പർ 09636, റെവാഡി -ജയ്പൂർ എന്നിവ ഇന്ന് റദ്ദാക്കി.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ് അടുത്ത നാല് ദിവസത്തേക്ക് ജയ്പൂർ-ഭരത്പൂർ എന്നി ജില്ലകളിലും മറ്റ് വിവിധ ജില്ലകളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.