പാലാ:പ്രവിത്താനം അളനാട്ടിൽ വ്യാപകമായി മതപരിവർത്തനം നടത്തുന്നു എന്ന് ആരോപണം.
അളനാട് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിന്റെ ഏതാനും അകലെ മാത്രമുള്ള നിരവധി വീടുകൾ കേന്ദ്രീകരിച്ച് മതപരിവർത്തന ലോബി പ്രവർത്തിക്കുന്നതായി പ്രദേശ വാസികളും ഹിന്ദു ഐക്യവേദിയും ആരോപിച്ചു.
അളനാട്ടിൽ ഹിന്ദുവീടുകൾ ലക്ഷ്യം വെച്ച് യഹോവ സാക്ഷികളും പെന്തകോസ്ത് അടക്കുള്ള വിഭാഗങ്ങളും നിരന്തരം ഗ്രഹ സമ്പർക്കം നടത്തുകയും ഏതാനും ഹൈന്ദവർ നിർബന്ധിത മതപരിവർത്തന ലോബിയുടെ പിടിയിൽ അകപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഹിന്ദു ഐക്യ ഐക്യവേദിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചത്.നിരവധി ഹിന്ദു, റോമൻ ക്രൈസ്തവ വിഭാഗങ്ങളിൽ പെട്ട യുവാക്കളെയും യുവതികളെയും വാഗ്ദാനങ്ങൾ നൽകി ലോബി സമീപിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു.തുടർന്നും ഇത്തരത്തിൽ നിർബന്ധിത മതപരിവർത്തനത്തിന് ഹൈന്ദവ വീടുകളിൽ എത്തിയാൽ ശക്തമായ നിയമ നടപടിയും ചെറുത്തു നിൽപ്പും ഉണ്ടാകുമെന്ന് ഹിന്ദു സംഘടനാ ഭാരവാഹികൾ അറിയിച്ചു.ബിജെപി ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ബിജു. ബിജെപി സംസ്ഥാന കൗസിൽ അംഗം സോമശേഖരൻ തച്ചേട്ട്. ബിജെപി പാല മണ്ഡലം പ്രസിഡന്റ് ബിനീഷ്,ബൂത്ത് പ്രസിഡന്റ് വിമൽ രാജ് , പ്രസന്ന കുമാർ കൗസ്തുഭം,അജയ് കുമാർ കാടായി കുന്നേൽ, ചന്ദ്രൻ കണ്ടതിൽ,യുവമോർച്ച ഭരണങ്ങാനം മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ കൊരട്ടിയിൽ,രാജേഷ് വള്ളിയിൽ.വിനോദ് കുമാർ,അനൂപ് കറിക്കാട്ട്,എന്നിവർ നേതൃത്വം നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.