പാലാ :പുലിയന്നൂർ വില്ലേജ് കൊഴുവനാൽ അറയ്ക്കപ്പാലം ഭാഗത്ത് കിഴുതറയിൽ വീട്ടിൽ സണ്ണി മകൻ സോനു സണ്ണി ( 29 ) ആണ് പാലാ പോലീസിൻ്റെ പിടിയിലായത്.
ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പാലാ സ്വദേശിനിയായ യുവതിയെ ഭീഷണിപ്പെടുത്തി പാലായിൽ ഉള്ള സ്വകാര്യ ലോഡ്ജിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തുകയും
പിന്നീട് ഈ ദൃശ്യങ്ങൾ പുറത്ത് വിടാതിരിക്കുന്നതിനായി 20000 രൂപയും രണ്ട് പവൻ സ്വർണ്ണവും തട്ടിയെടുത്തതിനെ തുടർന്ന് യുവതി പാലാ പോലീസിൽ പരാതി നൽകുകയും യുവതിയുടെ പരാതിയിൽ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.പാലാ പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ കെ. പി ടോംസന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരായ ജസ്റ്റിൻ ജോസഫ്, ശ്രീജേഷ് അരുൺകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.