പത്തനംതിട്ട: ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന മൊഴി നല്കിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദി(34)നെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയ ഭാര്യ അഫ്സാനയെയാണ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
കലത്തൂര് പാടം സ്വദേശി നൗഷാദ് എന്നയാളാണ് കൊല്ലപ്പെട്ടതായി സംശയിക്കുന്നത്. ഇയാളുടെ ഭാര്യ അഫ്സാന പാെലീസ് കസ്റ്റഡിയിലാണ്. ഇവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നൗഷാദിന്റെ മൃതദേഹത്തിനായി പൊലീസ് തെരച്ചില്‍ നടത്തുന്നത്.നൗഷാദ് മദ്യപിച്ചെത്തി കുട്ടികളെ ഉപദ്രവിച്ചിരുന്നെന്നും ഗതികെട്ടാണ് കൊന്നതെന്നും അഫ്സാന പറഞ്ഞതായാണ് വിവരം. പരുത്തിപ്പാറയിലെ വാടകവീട്ടിലാണ് നൗഷാദും ഭാര്യയും താമസിച്ചിരുന്നത്. അവിടെയാണ് കുഴിച്ചിട്ടതെന്നാണ് ഭാര്യയുടെ മൊഴി. എന്നാല്‍ ഇവര്‍ മൊഴി മാറ്റി പറയുന്നതിനാല്‍ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. വീട്ടിന്റെ പരിസരത്ത് ഇപ്പോള്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്.
2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. നൗഷാദിന്റെ പിതാവ് നല്കിയ പരാതിയില്‍ പൊലീസ് അന്ന് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയുടെ മൊഴിയില്‍ വെെരുദ്ധ്യം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ചുമൂടിയെന്നും പുഴയിലെറിഞ്ഞുവെന്നും ഭാര്യ പരസ്പര വിരുദ്ധമായി മൊഴി നല്കി. നിലവില്‍ പരുത്തിപ്പാറയിലെ വീടിന് പിറകില്‍ അഫ്സാന കാണിച്ച സ്ഥലത്ത് പോലീസിന്റെ പരിശോധന തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.