കെഎസ്‌ആര്‍ടിസി ബസില്‍ എലി ശല്യം രൂക്ഷം; യാത്രക്കാരെ മറ്റൊരു ബസിലേക്ക് മാറ്റി,

പാലക്കാട്: കെഎസ്‌ആര്‍ടിസി ബസില്‍ എലി ശല്യം രൂക്ഷം. പാലക്കാട് തൃശ്ശൂര്‍ റൂട്ടിലോടുന്ന ബസിലാണ് എലിയുടെ ശല്യമുണ്ടായത്.

യാത്രക്കാര്‍ക്ക് ഇടയിലൂടെ ഓടിയ എലിയെ പിടികൂടൻ സാധിക്കാതെ വന്നതോടെ പിന്നീടുള്ള ട്രിപ്പുകള്‍ മറ്റൊരു ബസില്‍ നടത്തുകയായിരുന്നു. 

പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് വെളുപ്പിന് 5.30ന് സര്‍വ്വീസ് നടത്തിയ കെഎസ്‌ആര്‍ടിസി ബസിലാണ് എലിയെ കണ്ടത്. 

ബസ് എടുത്ത് അല്‍പ്പം കഴിഞ്ഞതോടെ യാത്രക്കാരുടെ കാലിനിടയിലൂടെ എലി ഓടുകയായിരുന്നു. എലിയെ പിടികൂടാൻ യാത്രക്കാരും കെഎസ്‌ആര്‍ടിസി ജീവനക്കാരും ശ്രമിച്ചങ്കിലും എലി അതിവേഗം അപ്രത്യക്ഷമാകുകയായിരുന്നു.

പിന്നീട് ബസ് തൃശ്ശൂര്‍ ഡിപ്പോയിലെത്തിച്ചെങ്കിലും എലിയ കണ്ടെത്താൻ വണ്ടിയുടെ ബോഡി പൊളിച്ച്‌ നോക്കണമെന്ന് വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ അറിയിച്ചു. 

ഇതോടെ ബസ് തിരികെ പാലക്കാട് എത്തിക്കുകയും. റൂട്ടിലെ ബാക്കി ട്രിപ്പുകള്‍ മറ്റൊരു ബസില്‍ ക്രമീകരിക്കുകയുമായിരുന്നു.

 എലിപ്പനിയടക്കമുള്ള മാരക രോഗങ്ങള്‍ വലിയ തോതില്‍ പകരുന്ന കാലത്താണ് പൊതുഗതാഗത സംവിധാനത്തില്‍ ഇത്തരത്തില്‍ എലിയെ കാണുന്നത്.

പാലക്കാട് കെഎസ്‌ആര്‍ടിസി ഡിപ്പോ എലികളുടെ ഹബ്ബായി മാറുകയാണ് എന്നുള്ള വാര്‍ത്തകള്‍ എത്തിയിട്ട് അധികം നാളുകളായിട്ടില്ല. അപ്പോഴാണ് കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ എലിയെ കാണുന്നത്. 

എലി പെരുകിയതോടെ ഡിപ്പോയിലെത്തിയ യാത്രക്കാരെ എലി കടിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്.

 നിലവില്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയുടെ പണി പൂര്‍ത്തിയായെങ്കിലും കെട്ടിടമാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്തിട്ടില്ല. ഗ്യാരേജിലെ മാലിന്യ പ്രശ്‌നവും രൂക്ഷമാണ്.

മാലിന്യം കുന്നുകൂടുന്നതാണ് എലികള്‍ പെരുകുന്നതിനുള്ള പ്രധാന കാരണം എന്നിരിക്കെ ഇതുവരെ ഡിപ്പോയിലെ മാലിന്യ നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല. 

വാഹനങ്ങള്‍ വൃത്തിയാക്കത്തതും ഇതിന് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നു. നിര്‍മ്മാണ അവശിഷ്ടങ്ങളാണ് അധികവുമുള്ളത്. ഇത് മാറ്റാത്ത പക്ഷം എലികളെ തുരത്താൻ സാധിക്കില്ല. 

ഡിപ്പോയില്‍ മാത്രമായിരുന്നു ഇതുവരെ എലികളെ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ എലികള്‍ ബസുകളിലേക്കും എത്തിയിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !