ആലപ്പുഴ: ഓഗസ്റ്റ് 12ന് പുന്നമടക്കായലില്‍ നടക്കുന്ന 69-ാമത് നെഹ്രു ട്രോഫി വള്ളംകളിയുടെ നേരിട്ടുള്ള ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കമായി.
ടൂറിസ്റ്റ് ഗോള്‍ഡ് (നെഹ്രു പവിലിയന്‍) - 3000 രൂപ, ടൂറിസ്റ്റ് സില്‍വര്‍ (നെഹ്രു പവിലിയന്‍) - 2500 രൂപ, റോസ് കോര്‍ണര്‍ (കോണ്‍ക്രീറ്റ് പവിലിയന്‍) - 1000 രൂപ, വിക്ടറി ലൈന്‍ (വൂഡന്‍ ഗാലറി)- 500 രൂപ, ഓള്‍ വ്യൂ (വൂഡന്‍ ഗാലറി) - 300 രൂപ, ലേക് വ്യൂ (വൂഡന്‍ ഗാലറി) - 200 രൂപ, ലോണ്‍-100 രൂപ എന്നിങ്ങനെയാണ് വിവിധ ടിക്കറ്റുകളുടെ നിരക്ക്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും കാസർഗോഡ്, കണ്ണൂർ, വയനാട്, ഇടുക്കി ജില്ലകൾ ഒഴികെയുള്ള ജില്ലകളിലെ എല്ലാ പ്രധാന സർക്കാർ ഓഫീസുകളിലും വള്ളംകളിയുടെ ടിക്കറ്റ് ലഭിക്കും.
BOOK TICKET: https://nehrutrophy.nic.in/pages-en-IN/online_ticket.php,
BOOK TICKET: https://feebook.southindianbank.com/FeeBookUser/kntbr
എന്നീ ലിങ്കുകള്‍ വഴിയും ടിക്കറ്റെടുക്കാം.
നെഹ്രു ട്രോഫി വള്ളംകളിയിൽ 72 വള്ളങ്ങള്‍.
ഇത്തവണത്തെ നെഹ്രു ട്രോഫി വള്ളംകളിയിൽ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 72 വള്ളങ്ങളാണ്. രജിസ്ട്രേഷൻ്റെ അവസാന ദിവസമായ ഇന്ന് 15 വള്ളങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ചുണ്ടൻ -19, വെപ്പ് എ - 7, ഇരുട്ടുകുത്തി എ - 4, വെപ്പ് ബി -4, ഇരുട്ടുകുത്തി ബി -15, ഇരുട്ടുകുത്തി സി -13, ചുരുളൻ -3, തെക്കനോടി തറ -3, തെക്കനോടി കെട്ട് -4 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.
ചുണ്ടൻ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വള്ളങ്ങളുടെ പേരുവിവരം ചുവടെ, ക്ലബ്ബുകളുടെ പേര് ബ്രാക്കറ്റില്‍.
1. കാരിച്ചാൽ (വില്ലേജ് ബോട്ട് ക്ലബ്, കൈനകരി)
2. ജവഹർ തായങ്കരി (കൊടുപ്പുന്ന ബോട്ട് ക്ലബ്, കൊടുപ്പുന്ന)
3. ആനാരി (സമുദ്ര ബോട്ട് ക്ലബ്ബ്, കുമരകം)
4. നടുഭാഗം (യുബിസി കൈനകരി)
5. ആലപ്പാടൻ പുത്തൻ (ഐബിആർഎ, എറണാകുളം)
6. ദേവസ് (പിബിസി ആലപ്പുഴ)
7. സെന്റ് പയസ് ടെൻത് (നിരണം ബോട്ട് ക്ലബ്ബ്)
8. വീയപുരം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
9. വെള്ളംകുളങ്ങര (ലൂണാ ബോട്ട് ക്ലബ്ബ്, കരുമാടി)
10.ആയാപറമ്പ് പാണ്ടി (ലൂർദ്ദ് മാതാ ബോട്ട് ക്ലബ്ബ്, ചേന്നംകരി)
11. മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ (പോലീസ് ബോട്ട് ക്ലബ്ബ്, ആലപ്പുഴ)
12.കരുവാറ്റ ശ്രീ വിനായകൻ (എസ്എച്ച് ബോട്ട് ക്ലബ്ബ്, കൈനകരി)
13. നിരണം (എൻസിഡിസി,കൈപ്പുഴമുട്ട്)
14. ചമ്പക്കുളം (കുമരകം ടൗൺ ബോട്ട് ക്ലബ്)
15.തലവടി (തലവടി ബോട്ട് ക്ലബ്)
16. ചെറുതന (വേമ്പനാട് ബോട്ട് ക്ലബ്ബ്, കുമരകം)
17. പായിപ്പാട് (കെബിസി & എസ്എഫ്ബിസി കുമരകം)
18. സെന്റ് ജോർജ് (സെന്റ് ജോൺസ് ബോട്ട് ക്ലബ്, തെക്കേക്കര)
19. ശ്രീ മഹാദേവൻ (മങ്കൊമ്പ് ബോട്ട് ക്ലബ്ബ്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.