ഇന്ന് കര്‍ക്കിടകം ഒന്ന്' ഇരുൾ മാഞ്ഞു മനസ്സിൽ നന്മനിറയാൻ രാമായണ മാസത്തെ വരവേൽക്കാം..പിതൃക്കൾക്ക് ശ്രദ്ധമൂട്ടാൻ വാവ് ബലിയുമായി ക്ഷേത്രങ്ങളും.
രാമായണ പറയണത്തോടൊപ്പം ഏറെ വിശേഷമുള്ള കർക്കടകത്തിലെ പുണ്യകരമായ പ്രവൃത്തികളിൽ ഒന്നാണ് നാലമ്പല ദർശനം. വിവിധ രോഗ പീഡങ്ങളിൽ നിന്നും, ദുരിതങ്ങളിൽ നിന്നും രക്ഷ നേടാൻ നാലമ്പല ദർശനം സഹായിക്കുമെന്നാണ് വിശ്വാസം.
അതുകൊണ്ടുതന്നെ കർക്കടകത്തിലെ നാലമ്പല ദർശനം ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ദശരഥന്റെ പുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നതിനെയാണ് നാലമ്പല ദർശനമെന്ന് പറയപ്പെടുന്നത്. നാലമ്പല ദർശനത്തിന് പിന്നിൽ വിവിധ ഐതിഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. നാലമ്പല ദർശന വേളയിൽ നടത്തുന്ന വഴിപാടുകൾ ഏറെ ഗുണം ചെയ്യും.
കേരളത്തിൽ പ്രധാനമായും നാലിടങ്ങളിലാണ് നാലമ്പല ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ നാലമ്പലങ്ങൾ ഏതൊക്കെയെന്ന് അറിയാം.
തൃശൂർ- എറണാകുളം ജില്ലകളിലായി കിടക്കുന്ന തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം.
കോട്ടയം ജില്ലയിലെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം. ഈ നാല് ക്ഷേത്രങ്ങളും രണ്ട് കിലോമീറ്റർ ചുറ്റളവിലാണ്.
കോട്ടയം – എറണാകുളം ജില്ലകളിലെ, പഴയ വേടനാട്ടു ബ്രാഹ്മണ ഗ്രാമത്തിലെ തിരുമറയൂർ ശ്രീരാമസ്വാമി ക്ഷേത്രം (മമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം), ഭരതപ്പിള്ളി ഭരതസ്വാമി ക്ഷേത്രം (മേമ്മുറി ഭരതസ്വാമി ക്ഷേത്രം), മൂലക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം.
മലപ്പുറം ജില്ലയിലെ രാമപുരം ശ്രീരാമ ക്ഷേത്രം, വറ്റല്ലൂർ ചൊവ്വണയിൽ ഭരത ക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണ ക്ഷേത്രം, നാറാണത്ത് തെക്കേടത്ത് മനയിൽ ശത്രുഘ്ന ക്ഷേത്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.