നൂറ്റിയഞ്ചാം വയസ്സിൽ ഏലിയാമ്മ ദേവസ്യ ഉദ്ഘാടകയായി.

പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിനെ  വയോജന സൗഹൃദ പഞ്ചായത്തായി മാറ്റുന്നതിനുള്ള പ്രാരംഭനടപടിയായി വയോജന സൗഹൃദ സംഘാടക സമിതിയുടെ രൂപീകരണ ഉദ്ഘാടനം പഞ്ചായത്തിലെ ഏറ്റവും മുതിർന്ന അംഗമായ 105 വയസ്സുള്ള ഏലിയാമ്മ ദേവസ്യയെ കൊണ്ട് നിർവഹിപ്പിച്ചു.

20 വാർഡുകളിലും വയോജന ക്ലബ്ബ് രൂപീകരിച്ചതിനുശേഷം ആണ് പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചത്. മാനസിക ബുദ്ധിമുട്ട് ശാരീരിക വെല്ലുവിളികൾ ഒറ്റപ്പെടൽ അനുഭവപ്പെടുന്നവർക്ക് പഞ്ചായത്തിന്റെ കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് സമിതി രൂപീകരിച്ചത്.

വിവിധ വിനോദ പ്രവർത്തനങ്ങളും വയോജന സൗഹൃദ പദ്ധതികളുമാണ് പഞ്ചായത്ത് ലക്ഷ്യം വെച്ചിരിക്കുന്നത്. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സി ആർ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. 

വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷാജി പാമ്പൂരി  മിനി സേതുനാഥ്  ബി രവീന്ദ്രൻ നായർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ സുമേഷ് ആൻഡ്രൂസ് ആന്റണി മാർട്ടിൻ ഐഎസ് രാമചന്ദ്രൻ ഉഷ പ്രകാശ്  ഷാക്കി സജീ.

ശ്രീലത സന്തോഷ് ലീന കൃഷ്ണകുമാർ എംജി വിനോദ് അഭിലാഷ് ബാബു രാജേഷ് കെ ജി  ഉഷ ശ്രീകുമാർ കില പ്രതിനിധി രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു ചടങ്ങിൽ മുതിർന്ന അംഗം പങ്കജാക്ഷി അമ്മയ്ക്ക് പഞ്ചായത്ത് പ്രത്യേക ഉപകാരം സമ്മാനിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !