പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദ പഞ്ചായത്തായി മാറ്റുന്നതിനുള്ള പ്രാരംഭനടപടിയായി വയോജന സൗഹൃദ സംഘാടക സമിതിയുടെ രൂപീകരണ ഉദ്ഘാടനം പഞ്ചായത്തിലെ ഏറ്റവും മുതിർന്ന അംഗമായ 105 വയസ്സുള്ള ഏലിയാമ്മ ദേവസ്യയെ കൊണ്ട് നിർവഹിപ്പിച്ചു.
20 വാർഡുകളിലും വയോജന ക്ലബ്ബ് രൂപീകരിച്ചതിനുശേഷം ആണ് പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചത്. മാനസിക ബുദ്ധിമുട്ട് ശാരീരിക വെല്ലുവിളികൾ ഒറ്റപ്പെടൽ അനുഭവപ്പെടുന്നവർക്ക് പഞ്ചായത്തിന്റെ കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് സമിതി രൂപീകരിച്ചത്.വിവിധ വിനോദ പ്രവർത്തനങ്ങളും വയോജന സൗഹൃദ പദ്ധതികളുമാണ് പഞ്ചായത്ത് ലക്ഷ്യം വെച്ചിരിക്കുന്നത്. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സി ആർ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷാജി പാമ്പൂരി മിനി സേതുനാഥ് ബി രവീന്ദ്രൻ നായർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ സുമേഷ് ആൻഡ്രൂസ് ആന്റണി മാർട്ടിൻ ഐഎസ് രാമചന്ദ്രൻ ഉഷ പ്രകാശ് ഷാക്കി സജീ.
ശ്രീലത സന്തോഷ് ലീന കൃഷ്ണകുമാർ എംജി വിനോദ് അഭിലാഷ് ബാബു രാജേഷ് കെ ജി ഉഷ ശ്രീകുമാർ കില പ്രതിനിധി രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു ചടങ്ങിൽ മുതിർന്ന അംഗം പങ്കജാക്ഷി അമ്മയ്ക്ക് പഞ്ചായത്ത് പ്രത്യേക ഉപകാരം സമ്മാനിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.