മറുനാടൻ മലയാളി ഉടമയും, പബ്ലിഷറും ആയ ഷാജൻ സ്കറിയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് അറസ്റ്റ് തടഞ്ഞത്. ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി നോട്ടീസ്.
ഷാജൻ സ്കറിയ നടത്തിയ പരാമർശങ്ങൾ അപകീർത്തികരം ആകാം. എന്നാൽ SC / ST നിയമ പ്രകാരം കേസ് എടുക്കാനുള്ള പരാമർശം അല്ലെന്ന് സുപ്രീം കോടതി. ഷാജൻ സ്കറിയ നടത്തിയ വിവാദ പരാമർത്തിന്റെ തർജ്ജിമ താൻ വായിച്ചെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഷാജൻ സ്കറിയയെ പിടിക്കാൻ കഴിയാത്തത് പൊലീസിന്റെ വീഴ്ച. അതിന്‍റെ പേരിൽ മാധ്യമപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ വീണ്ടും മുൻകൂർ ജാമ്യാപേക്ഷയ്ക്ക ശ്രമം തുടങ്ങിയിരുന്നു. ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് സുപ്രീം കോടതിയെയാണ് സമീപിച്ചത്.
വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്ന പി.വി. ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് ഷാജനെതിരായ കേസുകളിലൊന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശ്രീനിജിൻ ജനപ്രതിനിധിയാണെന്നും വിമർശനങ്ങൾക്ക് വിധേയനാണെന്നുമാണ് ഷാജൻ കോടതിയിൽ വാദിച്ചത്. വാർത്ത അപകീർത്തികരമാണെങ്കിൽ കൂടിയും പട്ടികവിഭാഗത്തിനെതിരേയുള്ള അതിക്രമം തടയൽ നിയമം പ്രയോഗിക്കാനാവില്ലെന്നും വാദിച്ചെങ്കിലും ഹൈക്കോടതി പരിഗണിച്ചിരുന്നില്ല.
ഷാജൻ സ്കറിയ നടത്തുന്നത് മാധ്യമപ്രവർത്തനമല്ലെന്ന് വാദം കേൾക്കുന്നതിനിടെ കോടതി വാക്കാൽ പരാമർശിക്കുകയും ചെയ്തിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ അറസ്റ്റ് തടയണമെന്ന ആവശ്യവും കോടതി നിരസിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.