UK യിൽ എത്തിയിട്ട് ഒരു വർഷം; യുകെ മലയാളി മെറീന ലുക്കോസ്, ആകസ്മികമായി മരണപ്പെട്ടു

യുകെ: പ്രിസ്റ്റൺ ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്ന   എറണാട്ടുകളത്തിൽ മെറീന ലുക്കോസ് (46) ഞായറാഴ്ച രാത്രി  8:00 മണിക്ക്‌ യുകെയില്‍ നിര്യാതയായി. 

കടിനമായപല്ല് വേദനെയെ തുടർന്ന് വെളിയാഴ്ചയാണ് മെറിനയെ ആശുപത്രിയിൽ പ്രിവേശിപ്പിച്ചത്.

എത്തിയ ഉടന്‍ കുഴഞ്ഞു വീണ മെറീനയ്ക്ക് തുടര്‍ന്ന് മൂന്നു വട്ടം ഹൃദയാഘാതം സംഭവിക്കുക ആയിരുന്നു എന്നാണ്  വ്യക്തമായത് .  രക്തസമ്മര്‍ദ്ദത്തിനും മെറീന മരുന്നുകള്‍ കഴിച്ചിരുന്നതായാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

ഏകദേശം ഒരാഴ്ചയിലേറെ പല്ലുവേദനയെ തുടര്‍ന്ന് വേദന സംഹാരികള്‍ കഴിക്കുക ആയിരുന്നു മെറീന. ഡോക്ടറെ കാണാന്‍ സഹപ്രവര്‍ത്തകര്‍ അടക്കം പലവട്ടം ഉപദേശിച്ചെങ്കിലും മെറീന അസുഖം സുഖപ്പെടും എന്ന വിശ്വാസത്തില്‍ ആയിരുന്നു. എന്നാല്‍ വേദന സഹിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച ബ്ലാക്ക്പൂളിലെ വാക് ഇന്‍ സെന്ററില്‍ എത്തിയെങ്കിലും ഉടന്‍ കുഴഞ്ഞു വീഴുക ആയിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ബ്ലാക്ക്പൂള്‍ വിക്ടോറിയ ആശുപത്രിയില്‍ എത്തിക്കുക ആയിരുന്നു.

ആശുപത്രിയില്‍  തുടരെ  തുടരെ ഹൃദയാഘാതം ഉണ്ടാവുകയും രോഗനില വഷളാകുകയുമായിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ ആയിരുന്ന മെറിനയ്ക്കുെ രാത്രി 8:00 മണിയോടെ മരണം സംഭവിക്കുക യായിരുന്നു.

കണ്ണക്കര പള്ളി ഇടവകാംഗമായ മെറിന UK യിൽ എത്തിയിട്ട് ഒരു വർഷം തികയുന്നതേയുള്ളൂ. രണ്ട് പെൺകുട്ടികളുടെ മാതാവുമാണ്. മെറിനയുടെ ആകസ്മിക നിര്യാണത്തിന്റെ നടുക്കത്തിലാണ് Blackpool മലയാളികൾ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !