മഞ്ചേരി: ഭാര്യയുടെ എതിര്‍പ്പിനെ അവഗണിച്ച് ബലം പ്രയോഗിച്ച് ഗുളിക നല്കി ഗര്‍ഭം അലസിപ്പിച്ച ഭര്‍ത്താവിന് മഞ്ചേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) നാലര വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. വിവാഹസമയത്ത് ഭാര്യ വീട്ടുകാര്‍ നല്കിയ 50 പവന് സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും പ്രതികള്‍ എടുത്തുപറ്റിയെന്ന പരാതി കോടതി തെളിവുകളുടെ അഭാവത്തില്‍ തള്ളി.
തുവ്വൂര്‍ ചാഴിയോട് നീലാഞ്ചേരി ചെറുകര ബര്‍ക്കത്തലി (37)നെയാണ് ജഡ്ജി എസ് നസീറ ശിക്ഷിച്ചത്. ഇയാളുടെ ഭാര്യ ഫസീലയാണ് പരാതിക്കാരി. 2007 ജൂണ്‍ ഒമ്പതിനായിരുന്നു ഇവരുടെ വിവാഹം. 2007 നവംബര്‍ 18 മുതല്‍ ദമ്പതികള്‍ തുവ്വൂര്‍ ചാഴിയോടുള്ള ഭര്‍ത്താവിന്റെ തറവാട്ടു വീട്ടില്‍ ജീവിച്ച് വരികയായിരുന്നു.
ഗര്‍ഭിണിയായ ശേഷമാണ് ഫസീല ഭര്‍ത്താവ് മറ്റൊരു വിവാഹം കൂടി കഴിച്ചതായി അറിയുന്നത്. ഇക്കാര്യം തന്റെ വീട്ടിലറിയിക്കുമെന്ന് ഫസീല പറഞ്ഞതിലുള്ള വിരോധം മൂലം ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് തടഞ്ഞുവെച്ച് മര്‍ദിക്കുകയും ബലം പ്രയോഗിച്ച് ഗുളിക കഴിപ്പിച്ച് ഗര്‍ഭം അലസിപ്പിച്ചുവെന്നുമാണ് കേസ്.
2014 മെയ് 18നാണ് കേസിന്നാസ്പദമായ സംഭവം. ഭര്‍തൃമാതാവ് സൈന (61), ഭര്‍തൃ സഹോദരങ്ങളായ റുബീന (41), മുഹ്സിന തസ്നീം (27) എന്നിവരും കേസില്‍ പ്രതികളാണ്. എന്നാല്‍ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി ഇവരെ വെറുതെവിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.